കർഷകർ രാജ്യത്തി​െൻറ പുതിയ പടയാളികൾ

കർഷകർ രാജ്യത്തി​െൻറ പുതിയ പടയാളികൾ ഹുംറ ഖുറൈശി നമ്മുടെ അനീതിയുടെ ഇരകളാണ് കർഷകർ. കടുത്ത നൈരാശ്യം ബാധിച്ച് സ്വയംഹത്യക്ക് മുതിർന്ന സന്ദർഭത്തിൽപോലും അവർക്ക് കൈത്താങ്ങേകാൻ രാഷ്ട്രീയ നേതൃത്വം സന്നദ്ധമായില്ല. അവർ ജീവിക്കുന്ന ദുരിതപൂർണമായ അന്തരീക്ഷത്തെ സംബന്ധിച്ച് കർഷകർക്കൊപ്പം ആക്ടിവിസ്റ്റുകളും ശബ്ദിക്കാൻ തുടങ്ങിയ സമീപ കാലത്തു മാത്രമാണ് കർഷക പ്രതിസന്ധി പല നേതാക്കളുടെയും കണ്ണുതുറപ്പിച്ചത്. ഒരുപേക്ഷ, സ്വരാജ് അഭിയാൻ എന്ന സന്നദ്ധ സംഘടനക്ക് ചുക്കാൻപിടിക്കുന്ന യോഗേന്ദ്ര യാദവായിരിക്കും കർഷകസമൂഹം അഭിമുഖീകരിക്കുന്ന തീരാദുരിതങ്ങളുടെ സ്പഷ്ടമായ ചിത്രങ്ങൾ ഏറ്റവും ശക്തമായി മാലോകരെ അറിയിച്ചിരിക്കുക. ''ബജറ്റ് കർഷകക്ഷേമം ലക്ഷ്യമിടുന്നുവെന്ന പ്രതീതിയാണ് സർക്കാർ ജനിപ്പിക്കുന്നത്. എന്നാൽ, ശുദ്ധ വ്യാജമാണിത്. കർഷകരുടെ വേവലാതികൾക്ക് ഒറ്റ പരിഹാരമേയുള്ളൂ. അവരുടെ ആദായം വർധിപ്പിക്കുക'' -ബജറ്റുമായി ബന്ധപ്പെട്ട അധികൃതരുടെ അവകാശവാദങ്ങളിലെ വൈരുധ്യങ്ങൾ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. കാർഷിക മേഖലക്ക് വകയിരുത്തുന്ന തുക സർക്കാർ ഇൗ വർഷം വെട്ടിക്കുറക്കുകയാണുണ്ടായത്. 2.36 ശതമാനം മാത്രമാണ് ബജറ്റ് കാർഷിക മേഖലക്കായി ഇൗ വർഷം വകയിരുത്തിയത്. കർഷകരുടെ ആദായത്തിൽ കഴിഞ്ഞ നാലു വർഷമായി സ്തംഭനാവസ്ഥ തുടരുകയാണ്. കാൽനൂറ്റാണ്ടായി കർഷകർ ഏറ്റവും കുറഞ്ഞ ആദായനിലയിലേക്ക് താഴ്ന്നിരിക്കുന്നു. കർഷകക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ടതും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടതുമായ വാഗ്ദാനങ്ങളിൽ പലതും പാലിക്കുന്നതിൽ സർക്കാറി​െൻറ വീഴ്ച തുടരുകയാണ്. കർഷകർക്ക് വകയിരുത്താൻ സംസ്ഥാന സർക്കാറുകൾക്ക് നൽകേണ്ട തുക നൽകുന്നതിലും കേന്ദ്രം വീഴ്ചവരുത്തുന്നു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരല്ല കർഷകർ. 2018ലെ ഖാരിഫ് വിളവെടുപ്പ് സീസണിൽ താങ്ങുവില വർധിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം പ്രഖ്യാപനങ്ങൾ മുൻവർഷങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ, അവ പ്രയോഗവത്കരിക്കുന്നതിൽ അശേഷം താൽപര്യം പ്രകടിപ്പിക്കാത്ത ഭരണാധികാരികൾ ആവർത്തിച്ചുനടത്തുന്ന വാഗ്ദാനങ്ങൾ പൊയ്വെടികളാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.