കുഞ്ഞിക്കൈകൾ വിരിയിക്കുന്നു, വർണമതിലുകൾ

ചാലിയം: ബ്രഷും ചായവും നൽകി ചിത്രാധ്യാപിക ധൈര്യം പകർന്നപ്പോൾ വട്ടപ്പറമ്പിലെ കടലുണ്ടി ഗവ. എൽ.പി സ്കൂൾ മതിലുകളിൽ കുഞ്ഞിക്കൈകളാൽ വിരിഞ്ഞത് ജീവൻ തുടിക്കുന്ന വർണ ചിത്രങ്ങൾ. പാഠപുസ്തകങ്ങളിലെ ചിത്രങ്ങളും കഥാചിത്രങ്ങളുമൊക്കെ നോക്കി വരക്കാനും ചായം നൽകാനും ചിത്രാധ്യാപികയായ കെ.ടി. ശരീഫ നിർദേശം നൽകുന്നു. താൻ മേൽനോട്ടം വഹിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും കുട്ടികൾ തന്നെയാണ് യഥാർഥ ചിത്രകാരന്മാരെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞൻ ചിത്രകാരന്മാരുടെ രചനാപാടവം നേരിട്ടറിയാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ സ്കൂളിലെത്തി. പ്രധാനാധ്യാപിക കെ ലതിക, അധ്യാപകരായ റഹീമ, അമ്പിളി, ഷിംന, അരുൺ, വിദ്യ, പി.ടി.എ പ്രസിഡൻറ് ടി. നൗഷാദ് അംഗങ്ങളായ കെ. അഷ്റഫ്, എൻ.വി. പ്രജീഷ് എന്നിവരും കുട്ടികൾക്ക് പ്രോത്സാഹനം നൽകി കൂട്ടിനുണ്ട്. മൂന്നാം ക്ലാസിലെ കെ. റിസ ഫാത്തിമ, നാലിലെ പി.ടി. മുഹമ്മദ് ഫാരിസ്, കെ. മുഹമ്മദ് സിനാൻ, അഞ്ചാം ക്ലാസിലെ സി. അഖിൽ എന്നിവരാണ് മതിലുകളിൽ വരക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.