അത്തിമരക്കായയുടെ പശ റോഡിൽ: ഇരുചക്രവാഹനങ്ങൾ മറിഞ്ഞു

കൽപറ്റ: ബുധനാഴ്ച ഉച്ചക്കുശേഷം പെയ്ത മഴയിൽ ഗൂഡലായി കള്ളുഷാപ്പിന് സമീപമുള്ള അത്തി മരത്തിലെ കായ്കൾ റോഡിൽ വീണതിനെതുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പശയുള്ളതാണ് മരത്തി​െൻറ കായകൾ. മഴ പെയ്തതോടെ കായകളുടെ പശ റോഡിൽ നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾ വഴുതി മറിയുകയായിരുന്നു. അഞ്ച് ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തിൽ മറിഞ്ഞത്. രണ്ട് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. വെയിലുള്ള സമയത്ത് കായകൾ റോഡിൽ വീണാലും പശ റോഡിൽ കലരില്ല. മഴപെയ്തപ്പോൾ കായകൾ വീണ് പൊട്ടി പശ റോഡിലാകുകയായിരുന്നു. വലിയ വാഹനങ്ങൾ കയറിയും കായകൾ ചതഞ്ഞ് പശ റോഡിലായിരുന്നു. ഇതാണ് അപകടകാരണമായത്. ഫയർഫോഴ്സെത്തി വെള്ളം ചീറ്റിച്ചാണ് റോഡിലെ പശമയം ഒഴിവാക്കി സുരക്ഷിതമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.