നാദാപുരം: വാർധക്യത്തിെൻറ അവശതയും ഏകാന്തതയുടെ മുഷിപ്പും മറക്കാൻ 'തണൽ' അന്തേവാസികൾക്ക് കുട്ടിക്കൂട്ട് . വാണിമേൽ ഭൂമിവാതുക്കൽ എം.എൽ.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് എടച്ചേരിയിലെ തണൽ അഗതി മന്ദിരത്തിലെത്തിയത്. അധ്യാപകർക്കൊപ്പം ഇവിടെയെത്തിയ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചും കഥകൾ പങ്കുവെച്ചും അന്തേവാസികൾക്ക് ഉണർവേകി. സ്ഥാപനത്തിന് തങ്ങളുടെ വക രണ്ടുചാക്ക് അരിയും അവശ്യ സാധനങ്ങളും നൽകിയാണ് ഉച്ചയോടെ വിദ്യാർഥികൾ മടങ്ങിയത്. പി.ടി.എ പ്രസിഡൻറ് എം.കെ. അഷ്‌റഫ് തണൽ മാനേജർ ഇല്യാസ് തരുവണക്ക് സാധനങ്ങൾ കൈമാറി. ഹെഡ്മിസ്ട്രസ് പി.കെ. ഗീത, അധ്യാപകരായ എം.പി. റഹ്മത്ത്, കെ.കെ. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് സിനാൻ, ഹന്ന ഫാത്തിമ, മുഹമ്മദ് ജസീഹ്, നിദ ഫാത്തിമ, ഷഫ്‌ന ഫാത്തിമ, മുഹമ്മദ് യാസീൻ എന്നിവർ നേതൃത്വം നൽകി. വിത്തും വളവും നൽകി കുറ്റ്യാടി: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കാവിലുംപാറയിലെ കർഷകർക്ക് വിത്തും ജൈവവളവും വിതരണം ചെയ്തു. സംഘം പ്രസിഡൻറ് കെ.കെ. ലതിക ഉദ്ഘാടനം ചെയ്‌തു. സിസിലി കരിമ്പാച്ചേരി അധ്യക്ഷത വഹിച്ചു. ഗീത രാജൻ, എ.ആർ. വിജയൻ, എ. വിന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.