ടി. അബൂബക്കർ അവാർഡ്​ ഭാസി മലാപ്പറമ്പിന്​ സമ്മാനിച്ചു

ടി. അബൂബക്കർ അവാർഡ് ഭാസി മലാപ്പറമ്പിന് സമ്മാനിച്ചു കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ടീം മാനേജറായിരുന്ന ടി. അബൂബക്കറി​െൻറ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് സ്പോർട്സ് ലേഖകൻ ഭാസി മലാപ്പറമ്പിന് സമ്മാനിച്ചു. ടി. അബൂബക്കർ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ മേയർ തോട്ടത്തിൽ രവീന്ദ്രനാണ് അവാർഡ് സമ്മാനിച്ചത്. ടി. ഹാഷിം അധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം. ഉസ്മാൻ കോയ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മികച്ച ജൂനിയർ ഫുട്ബാൾ താരം മുഹമ്മദ് റോഷൽ, സംസ്ഥാന ജൂനിയർ ഫുട്ബാൾ താരം ശ്യാംജിത്ത് ലാൽ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.