കിനാലൂർ മങ്കയം എസ്​റ്റേറ്റിനുള്ളിൽ കാട്ടുതീ; 10 ഏക്കറോളം കത്തിനശിച്ചു

കിനാലൂർ മങ്കയം എസ്റ്റേറ്റിനുള്ളിൽ കാട്ടുതീ; 10 ഏക്കറോളം കത്തിനശിച്ചു ബാലുശ്ശേരി: കിനാലൂർ മങ്കയം ഭാഗത്ത് എറമ്പറ്റ എസ്റ്റേറ്റിൽ കാട്ടുതീ പടർന്ന് 10 ഏക്കറോളം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് എസ്േറ്ററ്റിനുള്ളിലെ ഉണങ്ങിക്കിടന്ന പയർ വള്ളിപ്പടർപ്പിനു തീപിടിച്ചത്. തീയിൽ ആയിരത്തോളം റബർ മരങ്ങളുടെ അടിഭാഗം കത്തിനശിച്ചു. അതിവേഗം പടർന്ന എസ്റ്റേറ്റി​െൻറ ഉയർന്ന ഭാഗത്തേക്ക് നീങ്ങിയത് ആശങ്ക പരത്തിയിരുന്നു. ഇവിടെ കൈതച്ചാൽ മാളു, ഷൈന, എറമ്പറ്റ ഭാസ്കരൻ എന്നിവരുടെ വീടുകളുണ്ട്. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നരിക്കുനിയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർേഫാഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണമാക്കിയതോടെയാണ് വീട്ടുകാർക്ക് ആശ്വാസമായത്. മങ്കയം തങ്കമണി, കണ്ടോത്ത് മാധവൻ നായർ, കോട്ടക്കുന്നുമ്മൽ, മൊയ്തീൻകോയ എന്നിവരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ഭൂമിയാണ് കാട്ടുതീ നാശം വിതച്ചത്. പക്ഷികളും ഇഴ ജന്തുക്കളുമടക്കം നിരവധി ജീവികളും ചത്തൊടുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.