പെരുവയലിലെ കനാലുകൾ കയർ ഭൂവസ്​ത്രം അണിഞ്ഞുതുടങ്ങി

കുറ്റിക്കാട്ടൂർ: കയർ ഭൂവസ്ത്രം വിരിച്ച് കനാലുകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് പെരുവയൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കയർ ബോർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് പെരുവയൽ പുഞ്ചപ്പാടത്താണ് തുടക്കമായത്. ആദ്യഘട്ടത്തിൽ കല്ലേരി-കുറിഞ്ഞോടത്ത് പാലം തോടിന് ഇരുവശത്തുമായി ഒരു കിലോമീറ്റർ നീളത്തിലാണ് ഭൂവസ്ത്രം വിരിക്കുന്നത്. 10, 11 വാർഡുകളിലെ അമ്പതോളം തൊഴിലാളികളാണ് പ്രവൃത്തി നടത്തുന്നത്. മണ്ണെടുത്ത് കനാൽ ആഴംകൂട്ടിയശേഷമാണ് കയർ വിരിക്കുന്നത്. മുളയുടെ കുറ്റി സ്ഥാപിച്ച് ഇവ ഉറപ്പിച്ചുനിർത്തും. ശേഷം പ്രാദേശികമായി ലഭിക്കുന്ന പുല്ലുകൾ നിരത്തി ഇവ ബലപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ മാമ്പുഴയും മറ്റു കനാലുകളും ഇതേ രീതിയിൽ ഭൂവസ്ത്രത്താൽ ബലപ്പെടുത്തും. െതാഴിലുറപ്പ് പദ്ധതിപ്രകാരം നിർമിച്ച കുളങ്ങളും ഭൂവസ്ത്രത്താൽ സുരക്ഷിതമാക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുബിത തോട്ടാേഞ്ചരി, പി.കെ. ഷറഫുദ്ദീൻ, അംഗങ്ങളായ എൻ.കെ. മുനീർ, വി.പി. കൃഷ്ണൻകുട്ടി, അസി. സെക്രട്ടറി രാജേഷ്, അസി. എൻജിനീയർ കെ. ശമീർ എന്നിവർ സംസാരിച്ചു. വീടുനിർമാണത്തിന് വനിത ലീഗി​െൻറ കൈത്താങ്ങ് കുറ്റിക്കാട്ടൂർ: വീടുനിർമാണ പൂർത്തീകരണം വഴിമുട്ടിയ കുടുംബത്തിന് പെരുവയൽ പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയുടെ കൈത്താങ്ങ്. പെരുവയൽ മായങ്ങോട്ടുചാലിൽ കൗസുവി​െൻറ വീട് പൂർത്തീകരണത്തിനാണ് മുസ്ലിംലീഗ് സ്ഥാപകദിനത്തോടനുബന്ധിച്ച് വനിത ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി ഫണ്ട് ശേഖരിച്ചത്. വനിത ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി. അസ്മാബി, നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് കെ. മൂസ മൗലവിക്ക് തുക കൈമാറി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് ടി.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, വനിത ലീഗ് നേതാക്കളായ സി.കെ. ഫസീല, എ.പി. ബുഷറ, സുലൈഖ കുന്നുമ്മൽ, വാർഡ് അംഗം എൻ.കെ. മുനീർ, ഉനൈസ് പെരുവയൽ, കരുപ്പാക്കൽ അബ്ദുറഹ്മാൻ, എം.ടി. മുഹമ്മദ്, അൻസാർ പെരുവയൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.