കോഴിക്കോട്: ജില്ലയിലെ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക വേദിയായ ബാങ്ക്മെൻസ് ക്ലബ് സംഘടിപ്പിച്ച പ്രഥമ ഇൻറർ ബാങ്ക് ക്രിക്കറ്റ് ടൂർണമെൻറിൽ പഞ്ചാബ് നാഷനൽ ബാങ്ക് ടീം വിജയികളായി. ബാങ്ക്മെൻസ് ട്രോഫിയും എസ്.ബി.െഎ റീജ്യൻ 3 സ്പോൺസർ ചെയ്ത 25,000 രൂപയുമാണ് സമ്മാനം. ആക്സിസ് ബാങ്ക് ടീം രണ്ടാം സമ്മാനം കരസ്ഥമാക്കി. ബാങ്ക്മെൻസ് ട്രോഫിയും കെ.ഡി.സി ബാങ്ക് സ്പോൺസർ ചെയ്ത 10,000 രൂപയുമാണ് രണ്ടാം സമ്മാനം. 12 ടീമുകളിൽനിന്നായി 150ലേറെ കളിക്കാർ പെങ്കടുത്ത ക്രിക്കറ്റ് ടൂർണമെൻറ് ദേവഗിരി കോളജ് ഗ്രൗണ്ടിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമായാണ് നടന്നത്. സമാപന സമ്മേളനത്തിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.