എം.എൽ.എക്കെതിരായ പ്രചാരണം പ്രതിഷേധാർഹമെന്ന്​ ആർ.എം.പി.ഐ

കോഴിക്കോട്: പാറക്കൽ അബ്ദുള്ള എം.എൽ.എക്കെതിരെ സി.പി.എം നടത്തുന്ന കള്ളപ്രചാരണം പ്രതിഷേധാർഹമാണെന്ന് ആർ.എം.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഓർക്കാട്ടേരി, ഒഞ്ചിയം മേഖലകളിലും വടകര താലൂക്കി​െൻറ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആർ.എം.പി.ഐ പ്രവർത്തകർക്കും, വീടുകൾക്കും നേരെ സി.പി.എം നടത്തിയ ആക്രമണങ്ങൾ പ്രതിഷേധാർഹമാണ്. സി.പി.എം നടത്തുന്ന ക്രിമിനൽ ഫാഷിസത്തെ എം.എൽ.എ എന്ന നിലയിൽ നിയമസഭയിൽ തുറന്നുകാട്ടിക്കൊണ്ട് ജനപ്രതിനിധിയുടെ ഉത്തരവാദിത്തം നിറവേറ്റുകയാണ് പാറക്കൽ ചെയ്തത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും, ജില്ല കമ്മിറ്റിയും എം.എൽ.ക്കെതിരായ കടന്നാക്രമണം തുടരുകയാണ്. പൊതുസമൂഹത്തിൽനിന്നും ഒറ്റപ്പെട്ട സി.പി.എമ്മി​െൻറ അരിശവും ജില്ല സെക്രട്ടറിയുടെ വ്യക്തിവിേദ്വഷവുമാണ് അദ്ദേഹത്തിനെതിരായുള്ള കള്ളപ്രചാരണങ്ങൾക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.