കോഴിക്കോട്ട്​ വൻ കഞ്ചാവ് വേട്ട

കോഴിക്കോട്: നഗരത്തിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനക്ക് കൊണ്ടുവന്ന അഞ്ചരക്കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ. നാല് കിലോയിലധികം കഞ്ചാവുമായി ബേപ്പൂർ സ്വദേശികളായ ചെറുപുരയ്ക്കൽ അബ്ദുൽ ഗഫൂർ (39), മച്ചിലകത്ത് ഹനീഫ (51) എന്നിവരെ ബേപ്പൂർ പൊലീസും ഒന്നര കിലോ കഞ്ചാവുമായി കല്ലായി കോയവളപ്പ് കെ.പി.എം വില്ലയിൽ നജീബിനെ (32) മാറാട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ബേപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ ഗഫൂറും ഗോൾഡൻ ബോട്ടിലെ ജീവനക്കാരനായ ഹനീഫയും ചേർന്ന് കഞ്ചാവ് കച്ചവടം നടത്തുന്നതായി സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ അസി. കമീഷണർ എ.ജെ. ബാബുവി​െൻറ നേതൃത്വത്തിലുള്ള ആൻറി നാർകോട്ടിക് സ്ക്വാഡും നോർത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജി​െൻറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഇവർക്കായി വലവിരിക്കുകയായിരുന്നു. ഗഫൂർ ആന്ധ്രയിൽനിന്ന് വലിയ അളവിൽ കഞ്ചാവ് കോഴിക്കോട് എത്തിച്ച് കൂട്ടാളിയായ ഹനീഫയോടൊപ്പം രണ്ട് കിലോയുടെ പാക്കറ്റുകളാക്കി ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതായി സ്ഥിരീകരിച്ചതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിൽ ബേപ്പൂർ ജങ്കാർജെട്ടിക്ക് സമീപത്തുവെച്ച് തിങ്കളാഴ്ച വൈകീട്ടാണ് പിടികൂടിയത്. ഇയാൾ മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഗഫൂറിനെയും ഹനീഫയെയും ചോദ്യം ചെയ്തപ്പോൾ കല്ലായി കോയവളപ്പ് സ്വദേശി നജീബ് ഗഫൂറിൽനിന്ന് കഞ്ചാവ് വാങ്ങി വിൽക്കുന്നതായി വിവരം ലഭിച്ചതോടെ നജീബും പൊലീസ് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഇയാൾ കഞ്ചാവ് വിൽപനക്ക് ഗോതീശ്വരം ഭാഗത്ത് എത്തിയെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ മാറാട് പൊലീസും സിറ്റി ആൻറി നാർകോട്ടിക് സ്ക്വാഡും നോർത്ത് ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. ബേപ്പൂർ എസ്.ഐ റെനീഷ് കെ. ഹാരിഫ്, മാറാട് എസ്.ഐ റെക്സ് തോമസ്, ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ നവീൻ, ജോമോൻ, ജിനേഷ്, രാജീവ്, സുമേഷ്, ഷാജി, സോജി, രതീഷ്, നോർത് ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, അഖിലേഷ്, പ്രപിൻ, നിജിലേഷ്, ബേപ്പൂർ സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് പ്രകാശ്, സീനിയർ സി.പി.ഒ രതീഷ്, സി.പി.ഒമാരായ സുകു, വിനോദ്, ഗഫൂർ, മാറാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ സുനിൽ, സുഗതൻ, സി.പി.ഒമാരായ ആനന്ദൻ, ജയൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.