സ്​കൂളുകളിലെ അറ്റകുറ്റപ്പണി അവധിക്കാലത്ത്​ പൂർത്തിയാക്കും​

കോഴിക്കോട്: സ്കൂളുകളിലെ അറ്റകുറ്റപ്പണി ഏപ്രിൽ, മേയ് മാസങ്ങളിലായി പൂർത്തീകരിക്കാനും ഇതിനുള്ള എസ്റ്റിമേറ്റ് ഉടൻ തയാറാക്കാനും ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. 10 ലക്ഷം രൂപ വീതമാണ് ജില്ല പഞ്ചായത്തി​െൻറ കീഴിലുള്ള സ്കൂളുകൾക്ക് അനുവദിച്ചതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡൻറ് ബാബു പറശ്ശേരി അറിയിച്ചു. പെയിൻറിങ്, ടൈൽ വിരിക്കൽ, ഇലക്ട്രിക്കൽ വർക്കുകൾ തുടങ്ങി ഏതാണോ സ്കൂളുകൾ ആവശ്യപ്പെടുന്നത് അതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റുകളാണ് തയാറാക്കുക. ടെൻഡർ നടപടി പൂർത്തിയായ പ്രവൃത്തികളുടെ എഗ്രിമ​െൻറ് കരാറുകാരുമായി ഉടൻ വെക്കാൻ നടപടി സ്വീകരിക്കും. ദ്വിവർഷ ഗണത്തിലേക്ക് മാറ്റിയ പദ്ധതികൾ പെെട്ടന്ന് പൂർത്തീകരിക്കാനാവശ്യമായ നടപടി ൈകക്കൊള്ളും. 23 കോടിയോളം രൂപയുടെ പദ്ധതികളാണ് ദ്വിവർഷമാക്കി മാറ്റിയത്. മാമ്പുഴ ശുചീകരണത്തി​െൻറ ഭാഗമായി വാരിയ ചളി പുഴയോരത്തുനിന്ന് മാറ്റുന്നതിന് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം ഉടൻ വിളിക്കും. വിവിധ പദ്ധതികളുെട ടെൻഡറും യോഗം അംഗീകരിച്ചു. പദ്ധതികളുടെ ടെൻഡർ കരാറുകാർ ഏറ്റെടുക്കാത്ത അവസ്ഥയാണുള്ളെതന്ന് എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തെ അറിയിച്ചു. ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് അനുവദിച്ച 12 കോടിയിൽ അഞ്ചര കോടി രൂപ മാത്രമാണ് ഇതിനകം െചലവഴിക്കാനായത്. മറ്റു വിഭാഗങ്ങളിൽ കുറഞ്ഞ തുകകൾ മാത്രമാണ് ഇനിയും ചെലവഴിക്കാൻ ബാക്കിയുള്ളെതന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. അംഗങ്ങളായ അഹമ്മദ് പുന്നക്കൽ, നജീബ് കാന്തപുരം, ഷക്കീല, സി.കെ. കാസിം, എം.എ. ഗഫൂർ, അന്നമ്മ, സെക്രട്ടറി പി.ഡി. ഫിലിപ് തുടങ്ങിയവർ സംസാരിച്ചു. inner box..... ലൈറ്റ് െമട്രോ: പ്രമേയാനുമതി നിഷേധിച്ചു കോഴിക്കോട്: ലൈറ്റ് മെേട്രായുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ജില്ല പഞ്ചായത്ത് യോഗത്തിൽ പ്രസിഡൻറ് ബാബു പറശ്ശേരി അനുമതി നിഷേധിച്ചു. കോഴിക്കോെട്ട ലൈറ്റ് മെേട്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് കാട്ടിയുള്ള പ്രമേയം രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. പ്രമേയം അജണ്ട കഴിഞ്ഞ ശേഷമേ എടുക്കൂ എന്നറിയിച്ച പ്രസിഡൻറ് അവസാനം ഇതിന് അനുമതി നിഷേധിക്കുകയാണെന്നും യോഗം അവസാനിച്ചതായും അറിയിക്കുകയായിരുന്നു. എന്നാൽ, പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പ്രതിപക്ഷവും പ്രഖ്യപിച്ചു. ലൈറ്റ് മെട്രോയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറി​െൻറ നിലപാട് തന്നെയാണ് ജില്ല പഞ്ചാത്തിനുമുള്ളെതന്ന് പിന്നീട് പ്രസിഡൻറ് ബാബു പറശ്ശേരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതാണ് തടസ്സം. കേന്ദ്രാനുമതി കിട്ടുകയും ഫണ്ട് അനുവദിക്കുകയും ചെയ്താലേ പദ്ധതിയുടെ പ്രവൃത്തി സംസ്ഥാനത്തിന് തുടങ്ങാനാവൂ. പ്രതിപക്ഷ പ്രമേയം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതായതിനാലാണ് അനുമതി നിഷേധിച്ചെതന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലൈറ്റ് മെട്രോ പദ്ധതി അട്ടിമറിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നെതന്നും അതിനാലാണ് ഡി.എം.ആർ.സിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് പോലും തയാറാവാത്തതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ അഹമ്മദ് പുന്നക്കൽ പറഞ്ഞു. ജില്ലയിലെ പദ്ധതിയെന്ന നിലക്ക് ജില്ല പഞ്ചായത്തും പദ്ധതിക്കായി മുന്നിട്ടിറങ്ങണമായിരുന്നുവെന്നും അതുണ്ടാവാത്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.