മുൻ എം.എൽ.എ പണാറത്ത് കുഞ്ഞിമുഹമ്മദിന് യൂത്ത് ലീഗി​െൻറ ആദരം

നാദാപുരം: മേപ്പയൂരി​െൻറ മുൻ എം.എൽ.എയും മുസ്ലിംലീഗി​െൻറ മുതിർന്ന നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദിനെ കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് സ്ഥാപകദിനത്തിൽ ആദരിച്ചു. 84 വയസ്സ് പിന്നിട്ട പണാറത്ത് കുഞ്ഞിമുഹമ്മദ് വാർധക്യത്തി​െൻറ അവശതയിൽ വീട്ടിൽ കഴിയുന്നതിനിടയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ എടച്ചേരിയിലെ വീട്ടിലെത്തി ആദരിച്ചത്. മേപ്പയൂർ ഉൾപ്പെടുന്ന കുറ്റ്യാടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല മുഖ്യാതിഥിയായി പണാറത്തി​െൻറ വീട്ടിലെത്തിയതോടെ രണ്ട് തലമുറകളുടെ സംഗമവേദിയായി. ഒരേ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് വ്യത്യസ്ത കാലത്തെ മുസ്ലിംലീഗി​െൻറ നിയമസഭയിലെ ശബ്ദമായി മാറിയവരുടെ അപൂർവ കൂടിച്ചേരലിൽ കുറ്റ്യാടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല പണാറത്തിന് ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് എം.ബി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിംലീഗ് സെക്രട്ടറി നൊച്ചാട് കുഞ്ഞബ്ദുല്ല ഷാൾ അണിയിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ ആദര പ്രഭാഷണം നടത്തി. സംഗമത്തിൽ പി.പി. റഷീദ്, കെ. മുഹമ്മദ് സാലി, ചുണ്ടയിൽ അമ്മദ്, യു.പി. മൂസ, റിയാസ് മാസ്റ്റർ, മുഹമ്മദ് പുറമേരി, പി. അബ്ദുറഹ്മാൻ, എം.എം. മുഹമ്മദ്, ജൈസൽ മാസ്റ്റർ, മൻസൂർ എടവലത്ത്, ഇ.പി. സലീം, ഫൈസൽ ഹാജി, മുനീർ പുറമേരി, നസീം മന്തരത്തൂർ, റഫീഖ് വേളം, ഷംസു മഠത്തിൽ, അസീസ് കുന്നത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എഫ്.എം. മുനീർ സ്വാഗതവും ട്രഷറർ എ.പി. മുനീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.