നാദാപുരം: ഇസ്‌ലാമിക കലാസാഹിത്യ സമിതി ഉത്തരമേഖല പ്രതിഭസംഗമം നാദാപുരത്ത് സുന്നി യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹസൻ സഖാഫി കൊടക്കൽ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞമാസം കൊണ്ടോട്ടിയിൽ നടന്ന സംസ്ഥാനതല കലാമേളയിൽ ജേതാക്കളായ വിദ്യാർഥികൾക്ക് മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉപഹാരം നൽകി. ഷൗക്കത്തലി തങ്ങൾ കൊടുവള്ളി അധ്യക്ഷത വഹിച്ചു. എം.എച്ച് വള്ളുവങ്ങാട് സ്വാഗതം പറഞ്ഞു. വി.സി.കെ. തങ്ങൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബംഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, കുന്നത്ത് മൊയ്തു മാസ്റ്റർ, വി.സി. ഇഖ്ബാൽ, എം.കെ. അഷ്‌റഫ്, സി.കെ. നാസർ മരുന്നോളി, കുഞ്ഞബ്ദുല്ല മാസ്റ്റർ, റഷീദ് പന്നൂർ, ഉവൈസ് മൗലവി കുമ്മങ്കോട്, കെ.എം. കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. കോട്ടക്കൽ അബ്ദുറഹ്മാൻ, നിയാസ് പെരുവങ്കര, സാബിർ തിരുവള്ളൂർ തുടങ്ങിയവർ ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.