കുന്നുമ്മൽ തോട് ജനകീയ കൂട്ടായ്മയിലൂടെ നവീകരിക്കുന്നു

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കുന്നുമ്മൽ തോട് ജനകീയമായി നവീകരിക്കുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കുന്ന 'സുജലം സുഫലം' പദ്ധതിയിൽ ഉൾപ്പെടുത്തി ലോക ജലദിനമായ മാർച്ച് 22ന് തൊഴിലുറപ്പ് തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് തോട് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 11 ചതുരശ്ര കിലോമീറ്റർ വിസ് തീർണമുള്ള കുന്നുമ്മൽ നീർത്തടം പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഉൾക്കൊള്ളുന്നതാണ്. വട്ടോളി ശിവക്ഷേത്രകുളത്തിൽനിന്ന് ഉദ്ഭവിക്കുന്ന കുന്നുമ്മൽ തോട് നാലു കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. 37 ഏക്കർ വയലും 15 കുളങ്ങളും പത്തോളം കുടിവെള്ള പദ്ധതികളും കുന്നുമ്മൽ തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തോടിനെപ്പറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. വിജിലേഷ്, സി.പി. സജിത, കൃഷി ഓഫിസർ നിസ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയിരുന്നു. ചളിയും അജൈവ മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതാവുന്ന അവസ്ഥ മനസ്സിലാക്കിയാണ് പഞ്ചായത്ത് ഭരണസമിതി തോട് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. തോടി​െൻറ നേരിട്ടുള്ള ഉപഭോക്താക്കളുടെ വിപുലമായ യോഗം ചേർന്ന് മയ്യോട്ടുപാലം, കുറുക്കോട് പാലം, കുന്നുമ്മൽ പാലം, മാണിക്കോത്ത് പാലം എന്നീ നാല് ഗ്രൂപ്പുകൾക്ക് രൂപം നൽകി. ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രണ്ടായിരത്തിലേറെ സന്നദ്ധ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ജലദിനത്തിൽ കുന്നുമ്മൽ തോട് നവീകരിക്കും. കുറ്റ്യാടി-വയനാട് റോഡ് തകർച്ചയിൽ; ടാറിങ് പൊളിയുന്നു കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം റോഡ് തകർച്ചയിൽ. നേരേത്ത റബറൈസ് ചെയ്ത റോഡ് അടുത്തിടെ റീടാർ ചെയ്തിരുന്നു. അതാണ് പുതുക്കം മാറുംമുേമ്പ തകരുന്നത്. കുറ്റ്യാടിക്കും തൊട്ടിൽപാലത്തിനും ഇടയിൽ പല ഭാഗത്തും ടാറിങ് പൊളിഞ്ഞതു കാണാം. ഗാരൻറി കഴിയുംമുമ്പ് ആദ്യ ടാറിങ് തകർന്നത് പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, കാര്യക്ഷമമായി നടത്തുമെന്ന് കരുതിയ റീടാറിങ്ങും പൊളിയുകയാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. തൊട്ടിൽപാലം ടൗണിനു സമീപമാണ് വൻതോതിൽ തകർച്ചയുള്ളത്. ജില്ലാന്തര റോഡായിട്ടും കാലാകാലം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. ചുരത്തിൽ സൈഡ് ഭിത്തികൾ പലതും തകർന്നുകിടപ്പാണ്. നേരേത്ത റോഡ് കാടുപിടിച്ചതിനാൽ ഇവ വെളിവായിരുന്നില്ല. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ കാട് വെട്ടിയപ്പോഴാണ് തകർച്ച ശ്രദ്ധയിൽപെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.