പോളിയോ വാക്സിൻ: ബ്ലോക്ക്തല ഉദ്ഘാടനം

വടകര: ദേശീയ പോളിയോ നിർമാർജന യജ്ഞത്തി​െൻറ ബ്ലോക്ക്തല ഉദ്ഘാടനം ഓർക്കാട്ടേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ നിർവഹിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡോ. മോഹൻ, ഡോ. രവീന്ദ്രൻ, ഡോ. ആദർശ്, ഡോ. ഇല്യാസ്, പട്ടറത്ത് രവീന്ദ്രൻ, എം.കെ. ഉലഹന്നാൻ, വി.കെ. േപ്രമൻ, വി. ദേവി, ബിജു പാലേരി, കെ. സുനിൽകുമാർ, ഒ. മഹേഷ്, വി. വിജീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏറാമല, അഴിയൂർ, ഒഞ്ചിയം, ചോറോട് എന്നീ നാലു പഞ്ചായത്തുകളിൽ സജ്ജമാക്കിയ 85 ബൂത്തുകളിലായി അഞ്ചു വയസ്സ് വരെയുള്ള 9382 കുട്ടികൾക്ക് മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പോളിയോ വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഉദ്ഘാടന ദിവസം 6236 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. പ്രത്യേകം പരിശീലനം ലഭിച്ച 512 വളൻറിയർമാർ ബ്ലോക്ക് പരിധിയിലുള്ള മുഴുവൻ വീടുകളും സന്ദർശിച്ച് അടുത്ത രണ്ടു ദിവസങ്ങളിലായി ബാക്കിവരുന്നവർക്ക് വാക്സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചു. പൊലീസിനെ പേടിച്ചെത്തി, സ്നേഹം മനസ്സിൽ നിറച്ച് അവർ മടങ്ങി തണ്ണീർപന്തൽ: ചെറിയൊരു അമ്പരപ്പുമായാണ് തങ്ങളുടെ പഠനപ്രവർത്തനത്തി​െൻറ ഭാഗമായി കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. എങ്കിലും പൊലീസുകാരുടെ വശ്യമായ പെരുമാറ്റവും സൗഹൃദഭാവവും കണ്ട് അവരുടെ ആശങ്കകൾ അലിഞ്ഞുപോയി. പൊലീസി​െൻറ കൈയിലെ തോക്കും അതിലെ തിരകളും പിന്നെ അവരുപയോഗിക്കുന്ന ലാത്തിയും മതിവരുവോളം കണ്ടും തൊട്ടുനോക്കിയും അവർ സംശയമകറ്റി. പിന്നെ പൊലീസിനെക്കുറിച്ചുള്ള തങ്ങളുടെ ധാരണ തിരുത്തുകയും ചെയ്തു. തമ്മിൽ സൗഹൃദത്തിലായതോടെ പിന്നെ ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു. സ്റ്റേഷനിൽ ചാർജുണ്ടായിരുന്ന കോൺസ്റ്റബ്ൾ രമേശൻ കുട്ടികളുടെ ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി നൽകി. നാദാപുരംപോലുള്ള പ്രശ്നമേഖലയിൽ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന പൊലീസി​െൻറ മാനസിക സംഘർഷം മുതൽ പൊലീസി​െൻറ തൊപ്പിതെറിക്കൽ വരെ ഉൾപ്പെടുന്നതായിരുന്നു അവരുടെ ചോദ്യങ്ങൾ. സി.ബി.ഐ അന്വേഷണം, പൊലീസി​െൻറ പരിശീലനരീതി, സ്റ്റാറുകളുടെ എണ്ണം, എന്താണ് പൊലീസ് മുറ തുടങ്ങി എല്ലാ സംശയങ്ങളും തീർന്നപ്പോൾ ലോക്കപ്പിലൊന്ന് കയറണമെന്നായി. അത് പ്രതികൾക്കുള്ളതാണെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ഒടുവിൽ പൊലീസ് നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അടുത്ത ആഗ്രഹം വിലങ്ങണിയാനായിരുന്നു. കുഞ്ഞുകരങ്ങളിൽ അതും പൊലീസ് അണിയിച്ച് കാണിച്ചുകൊടുത്തു. തോക്ക് സൂക്ഷിച്ച മുറി തുറന്നപ്പോൾ എല്ലാവർക്കും അതൊന്ന് തൊടണം. അതിലുപയോഗിക്കുന്ന തിരകൾ കാണണം. സ്നേഹപൂർവം പൊലീസുകാർ ആ ആവശ്യവും നിർവഹിച്ചു. 'ഹമ്മോ പൊലീസ്' എന്നു പറഞ്ഞ് സ്റ്റേഷനിലെത്തിയ വിദ്യാർഥികൾ അവർ കൊടുത്ത മിഠായിയും നുണഞ്ഞ് പൊലീസുകാരോടുള്ള സ്നേഹവും മനസ്സിൽ നിറച്ച്, അതിരറ്റ സന്തോഷത്തോടെയാണ് മടങ്ങിയത്. അധ്യാപകരായ കെ. ബഷീർ, ദീപ്തി വി. വിപിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.