നീര പാർലർ പ്രവർത്തനമാരംഭിച്ചു

വടകര: കോക്കനട്ട് ഫാർമേഴ്സ് െപ്രാഡ്യൂസർ കമ്പനി കുന്നുമ്മക്കരയിൽ സ്ഥാപിച്ച നീര പാർലർ ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എളമ്പേങ്കാട്ട് കാവ് ശിവക്ഷേത്രത്തിനു സമീപമാണ് പാർലർ പ്രവർത്തനം ആരംഭിക്കുന്നത്. വി.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ. ഇ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. കരുണാകരൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.കെ. രാജൻ, നുസൈബ മൊട്ടേമ്മൽ, കാവിൽ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ പ്രഭാവതി വരയാലിൻ, കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു. മതേതര ഐക്യനിര കെട്ടിപ്പടുക്കണമെന്ന് വടകര: തെരഞ്ഞെടുപ്പുകളിൽ വർഗീയ വിഘടനവാദശക്തികൾ മേൽക്കോയ്മ നേടുന്ന ഭീകരമായ സാഹചര്യം ഒഴിവാക്കാൻ രാജ്യത്തെ ചെറുതും വലുതുമായ മതേതര രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര രൂപപ്പെടുത്തണമെന്നും അതിനായി ഇടതുപക്ഷം മുൻകൈയെടുക്കണമെന്നും ഐ.എൻ.എൽ കുറ്റ്യാടി മണ്ഡലം പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. അധികാരത്തിൽനിന്ന് വർഗീയ വിധ്വംസകശക്തികളെ അകറ്റി നിർത്താൻ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇത്തരം സഖ്യങ്ങൾ രൂപപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.കെ. മുഹമ്മദ്, കനവത്ത് റസാഖ്, അഷ്റഫ് വള്ളിയാട്, കരീം പിലാക്കീൽ, വാഹിദ് മയ്യന്നൂർ, എം.സി. മുജീബ്റഹ്മാൻ, പി.കെ. ഹമീദ്, പി.കെ. സലീം, പി.വി. സുബൈർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.