കടൽവെള്ളം കയറുന്നത്​ തടഞ്ഞില്ലെങ്കിൽ കുടിവെള്ളം മുട്ടും

നന്തിബസാർ: മുറിക്കല്ലിനടുത്ത ആവിമോത്തു ഒറ്റക്കൈതക്കൽ ഭാഗത്ത് ആവിതോടും കടലും സംഗമിക്കുന്ന സ്ഥലത്തുകൂടി കരയിലേക്ക്‌ കടൽവെള്ളം ഒഴുകുന്നതുകാരണം അടുത്തുള്ള കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യതയേറെയാണ്. മുൻകാലങ്ങളിൽ മഴവെള്ളം ഒലിച്ചുപോകാൻ വേണ്ടി മൺവെട്ടിയുമായി ആളുകൾ മണ്ണുനീക്കി വെള്ളമൊഴുകാൻ വഴിയുണ്ടാക്കിയ സ്ഥലം മണിക്കൂറുകൾകൊണ്ട് തിരമാലകൾ മണ്ണിട്ടുനികത്താറാണ് പതിവ്. പിന്നീട് ഈ സ്ഥലത്തുനിന്ന് ആളുകൾ മണ്ണെടുത്തുകൊണ്ടുപോകാൻ തുടങ്ങിയതോടെ ഇവിടെ അഴിമുഖമായി മാറുകയാണുണ്ടായത്. പിന്നീട് കടലും തോടും സംഗമിക്കുന്ന ഈ സ്ഥലത്തുകൂടിയുള്ള കാൽനടയാത്രയും ദുസ്സഹമായി. ഇപ്പോഴിവിടെ തീരദേശ റോഡ് വരുമ്പോൾ പാലം നിർബന്ധമായിരിക്കയാണ്. കൂടാതെ, അടുത്തുള്ള കിണറുകളിലെല്ലാംതന്നെ ഉപ്പുവെള്ളം കയറി മലിനമാവുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി ചീർപ്പു സംവിധാനമേർപ്പെടുത്തുകയേ നിർവാഹമുള്ളൂ. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനുമുമ്പേ പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.