ജില്ല ഫുട്ബാള്‍ ലീഗ്: യുവഭാവന കുറ്റിച്ചിറ ഡി ഡിവിഷന്‍ ജേതാക്കള്‍

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷ​െൻറ ഡ്രോപസ് ഫുട്ബാള്‍ ലീഗില്‍ യുവഭാവന കുറ്റിച്ചിറ ഡി ഡിവിഷന്‍ ജേതാക്കൾ. ഫൈനലിൽ അവർ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിനെ 3-2ന് തോൽപിച്ചു. നാലാം മിനിറ്റില്‍ യുവഭാവനയുടെ ഹാരിസാണ് ആദ്യ ഗോളടിച്ചത്. തൊട്ടു പിന്നാലെ ആറാം മിനിറ്റില്‍ ഫിസിക്കല്‍ എജുക്കേഷന്‍ കോളജി​െൻറ റിയാസ് ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ 65ാം മിനിറ്റില്‍ റിയാസ് ഫിസിക്കല്‍ എജുക്കേഷന്‍ കോളജിനെ മുന്നിലെത്തിച്ചു. തുടർന്ന് ഉമ്മറും ഹാരിസും ലക്ഷ്യം കണ്ടതോടെ യുവ ഭാവന കിരീടം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി കാലിക്കറ്റ് ഫുട്ബാള്‍ അക്കാദമിയിലെ അറഫാത്തിനെ തെരഞ്ഞെടുത്തു. വിജയികള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍ ട്രോഫികള്‍ സമ്മാനിച്ചു. കെ.ഡി.എഫ്.എ വൈസ് പ്രസിഡൻറ് സി. ഉമര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഹരിദാസ്, ജോയൻറ് സെക്രട്ടറി കെ.പി. മമ്മദ്‌കോയ, ട്രഷറര്‍ പി. പ്രിയേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.