ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ദുരിതമായി

കൊയിലാണ്ടി: ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജനത്തിന് ദുരിതമായി. നഗരസഭയിലെ പുളിയഞ്ചേരി യു.പി സ്കൂൾ കേന്ദ്രമായി ലഭിച്ചവരാണ് വലഞ്ഞത്. ഒമ്പത് വാർഡുകളിലുള്ളവർക്ക് ഒറ്റ കേന്ദ്രം അനുവദിച്ചതാണ് വിനയായത്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള സ്ഥലസൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. ഫോട്ടോ എടുക്കാനുള്ള സൗകര്യവും പരിമിതമായിരുന്നു. പ്രായമായവർ ഉൾെപ്പടെയുള്ളവർ കനത്ത ചൂടിൽ വലയുകയും ചെയ്തു. മൂവായിരത്തോളം പേരാണ് കാർഡ് പുതുക്കാൻ എത്തിയത്. 10 കമ്പ്യൂട്ടറുകൾ മാത്രമാണ് ഉണ്ടായത്. അതിനാൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിയും വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.