കുലംകുത്തി പ്രയോഗം തിരുത്തി പിണറായി മാപ്പ് പറയണം ^എൻ. വേണു

കുലംകുത്തി പ്രയോഗം തിരുത്തി പിണറായി മാപ്പ് പറയണം -എൻ. വേണു കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ കമ്യൂണിസ്റ്റ് വിരുദ്ധനല്ലെന്ന കോടിയേരിയുടെ കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാനാണെന്നും കുലംകുത്തി പ്രയോഗം തിരുത്തി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. ടി.പി. വധം സി.പി.എം നേതാക്കളെ വിടാതെ പിന്തുടരുമ്പോൾ കൊലയാളി പാർട്ടിയെന്ന നിലയിൽ അവർ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയാണ്. ടി.പിയുടെ നിലപാടിൽനിന്ന് ആർ.എം.പി.ഐ വ്യതിചലിച്ചെന്ന കോടിയേരിയുടെ വിമർശനം വൈകിയാണെങ്കിലും ടി.പിയെയും അദ്ദേഹത്തി​െൻറ പാർട്ടിയെയും അംഗീകരിക്കാൻ സി.പി.എം നിർബന്ധിതമായതി​െൻറ തെളിവാണ്. ജനാധിപത്യ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് പ്രതിരോധം തീർക്കുമ്പോൾ സി.പി.എമ്മിന് ഉണ്ടാകുന്ന ഒറ്റപ്പെടൽ കാരണമാണ് കോടിയേരിക്ക് ടി.പിയെ അംഗീകരിക്കേണ്ടി വന്നതെന്നും ചന്ദ്രശേഖരനെ ഗൂഡാലോചന നടത്തി കൊന്നതെന്തിനാണെന്ന് വിശദീകരിക്കാനുള്ള ആർജ്ജവം കോടിയേരി കാണിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.