മദ്യം കടത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണം ^ടി. സിദ്ദീഖ്​

മദ്യം കടത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണം -ടി. സിദ്ദീഖ് കോഴിക്കോട്: ചെമ്പുകടവ് ഗവ. യു.പി സ്കൂളിലെ മദ്യം കടത്തിയ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി നടത്തിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ ഉപഹാരം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് പറമ്പാട്ട് സുധാകരൻ, സെക്രട്ടറി ഇ. പ്രദീപ്കുമാർ, ജില്ല സെക്രട്ടറി ടി. അശോക്കുമാർ, ഒ.എം. രാജൻ, എൻ.പി. ഇബ്രാഹിം, വി.കെ. ബാബുരാജ്, പി.കെ. അരവിന്ദൻ, ഷാജു പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലീം, സംസ്ഥാന ട്രഷറർ എ.കെ. അബ്ദുൽ സമദ്, എം. മധു, പി. ബാവക്കുട്ടി, എം.പി. ഗീത, കെ.പി. സാദിഖലി, വി.ടി. ഉണ്ണിമാധവൻ എന്നിവർ മറുപടിപ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.