പൾസ് പോളിയോ: ജില്ലയിൽ 1,85,105 കുട്ടികൾക്ക് തുള്ളിമരുന്ന്​ നൽകി

കോഴിക്കോട്: ഊർജിത പൾസ് പോളിയോ ഇമ്യൂണൈസേഷ​െൻറ ഭാഗമായി ജില്ലയിൽ 1,85,105 കുട്ടികൾക്ക് പ്രതിരോധ തുള്ളിമരുന്ന് നൽകി. ഇതിൽ 533 പേർ ഇതരസംസ്ഥാനക്കാരുടെ മക്കളാണ്. 2229 ബൂത്തുകളും ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായി 58 ട്രാൻസിറ്റ് ബൂത്തുകളും 74 മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു. 2,39,780 കുട്ടികൾക്കാണ് ജില്ലയിൽ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 77 ശതമാനം പേർക്കാണ് തുള്ളിമരുന്ന് നൽകാൻ കഴിഞ്ഞത്. വിവിധ കാരണങ്ങളാൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നൽകും. ഇതിനായി പരിശീലനം ലഭിച്ച 4000 വളൻറിയർമാർ വീടുകൾ സന്ദർശിക്കുമെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു. യജ്ഞത്തി​െൻറ ജില്ലതല ഉദ്ഘാടനം പുതിയ സ്റ്റാൻഡിൽ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജയശ്രീ കീർത്തി അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ. ഇ. ബിജോയ്, ഡോ. ആശാദേവി, ഡോ. സേതു ശിവശങ്കർ, ഡോ. പി.എൻ. അജിത, ഡോ. രഞ്ജിത്, ഡോ. പി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ സ്വാഗതവും ജില്ല മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.