റൂറല്‍ പൊലീസി​െൻറ ഡോഗ് സ്ക്വാഡിൽ പുതുമുഖങ്ങള്‍ കൂടി

നാദാപുരം സബ് ഡിവിഷനില്‍ കെന്നല്‍ ക്ലബ് സ്ഥാപിക്കും നാദാപുരം: റൂറല്‍ ജില്ലയില്‍ പൊലീസ് ഡോഗ് സ്‌ക്വാഡില്‍ അംഗങ്ങളായി നാല് ശ്വാനന്മാര്‍ കൂടിയെത്തി. ലാബ്രഡോര്‍, ഡോബര്‍മാന്‍ വിഭാഗത്തില്‍പെട്ട രണ്ടുവീതം നായ്ക്കളാണ് കഴിഞ്ഞദിവസം പയ്യോളിയിലെ ക്യാമ്പിലെത്തിയത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഒമ്പതുമാസത്തെ പരിശീലനത്തിന് ശേഷമാണ് ഇവയെ ക്യാമ്പിലെത്തിച്ചത്. ടൈസണ്‍, ജാങ്കോ എന്നീ രണ്ട് ആണ്‍ നായ്ക്കകളും ബോണി, ലക്കി എന്നീ രണ്ട് പെണ്‍നായ്ക്കളുമാണ് ഇനി പൊലീസിൽ സേവനം അനുഷ്ഠിക്കുക. ടൈസണും ലക്കിയും സ്‌നിഫര്‍ വിഭാഗത്തിലും ബോണിയും ജാങ്കോയും ട്രാക്കര്‍ വിഭാഗത്തിലും പരിശീലനം ലഭിച്ചവയാണ്. ഒരു വയസ്സു വീതമുള്ളവയാണ് നാലെണ്ണവും. മൂന്നെണ്ണം പയ്യോളിയിലും ഒന്ന് താമരശ്ശേരി സബ്ഡിവിഷനു കീഴില്‍ ബാലുശ്ശേരിയിലുമാണുള്ളത്. ഓരോന്നിന് രണ്ടു വീതം പരിശീലകരുണ്ട്. നാദാപുരം സബ്ഡിവിഷനു കീഴില്‍ കെന്നല്‍ ക്ലബ് രൂപവത്കരിക്കുന്നതിനായി റൂറല്‍ എസ്.പി ആഭ്യന്തര വകുപ്പിന് ശിപാര്‍ശ ചെയ്തു. 52 ലക്ഷം രൂപ ചെലവില്‍ സ്ഥാപിക്കാനാവശ്യമായ പദ്ധതിക്കു രൂപം നല്‍കിയതായി റൂറല്‍ പൊലീസ് മേധാവി എം.കെ. പുഷ്‌കരന്‍ പറഞ്ഞു. എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി. നാദാപുരം മേഖലയിൽ ബോംബ് സ്ഫോടനവും മറ്റും പതിവായ സാഹചര്യത്തിലാണ് ഡോഗ് സ്‌ക്വാഡ് ശക്തമാക്കുന്നത്. നിലവിൽ പയ്യോളിയിൽനിന്നാണ് ആവശ്യമുള്ളിടത്തേക്ക് ഡോഗ് സ്‌ക്വാഡിനെ എത്തിക്കുന്നത്. പുതുതായി എത്തിയ ഡോഗ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് വിവിധ കേസുകള്‍ തെളിയിക്കാനാവശ്യമായ വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.