കോടിയേരി ഇനിയും ചൈനക്ക്​ വേണ്ടി വാദിക്കുമോ ^ചെന്നിത്തല

കോടിയേരി ഇനിയും ചൈനക്ക് വേണ്ടി വാദിക്കുമോ -ചെന്നിത്തല തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇനിയും ചൈനക്കുവേണ്ടി വാദിക്കുമോ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതകാലം മുഴുവൻ പ്രസിഡൻറായി തുടരാനായി ഭരണഘടന ഭേദഗതിചെയ്ത ജിൻ പിങ്ങി​െൻറ നടപടിയുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് േപാസ്റ്റ്. കമ്യൂണിസം സമം ഏകാധിപത്യം എന്നാണ് ഇനി വിശേഷിപ്പിക്കേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ ഏകാധിപതിയായ ജിൻ പിങ് ജീവിതകാലം മുഴുവൻ പ്രസിഡൻറായി തുടരാൻ ഭരണഘടന ഭേദഗതി ചെയ്തിരിക്കുകയാണ്. ചൈനയെ കണ്ടുപഠിക്കാൻ പറയുന്ന കേരളത്തിലെ സഖാക്കൾക്ക് ഇനിയും ഈ അഭിപ്രായംതന്നെയാണോ എന്ന് വിശദമാക്കണം. കേരളത്തിലെ സി.പി.എം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം സെക്രട്ടറി ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചൈനക്കുവേണ്ടി ഇതുവരെ വാദിച്ചിരുന്നത്. ചൈനയിൽ പ്രതിപക്ഷത്തെ മാത്രമല്ല പാർട്ടിയിൽനിന്നുപോലും ഒരു ശബ്ദവും ഉയരില്ലെന്ന് ഉറപ്പുവരുത്തിയാണ് ജീവിതകാലം മുഴുവൻ പരമാധികാരിയായി തുടരാൻ തീരുമാനിച്ചത്. ജനാധിപത്യത്തെയും ജനങ്ങളുടെ അവകാശങ്ങളെയും കടപുഴക്കിയ ചൈനയുടെ വക്താക്കളായി കേരളസഖാക്കൾ ഇനിയും തുടരുന്നുണ്ടോ എന്നുതുറന്നുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.