ഇക്കുറിയും പയ്യോളിക്കാർക്ക് കനാൽ വെള്ളമില്ല ഗർത്തം രൂപപ്പെട്ടത് കീഴൂർ അക്വഡേറ്റിന് സമീപം; ഉടൻ നടപടിയില്ലെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ പയ്യോളി: . ശനിയാഴ്ച അർധരാത്രിയോടെ കീഴൂർ അക്വഡേറ്റിന് സമീപത്ത് താൽക്കാലിക മണൽതിട്ട നിർമിച്ച സ്ഥലത്താണ് ഗർത്തം രൂപപ്പെട്ടത്. വിവരമറിഞ്ഞ് വെള്ളത്തിെൻറ ഒഴുക്ക് കൈക്കനാലിലേക്ക് തിരിച്ചുവിട്ട് ഇറിഗേഷൻ അധികൃതർ നടപടി തുടങ്ങി. സംഭവം രാത്രിയായതിനാൽ ഗർത്തത്തിലൂടെ ഉൗർന്നിറങ്ങി ധാരാളം വെള്ളം പാഴായി. കനത്ത വേനലിൽ കനാൽവെള്ളം ലഭിക്കുമെന്ന പയ്യോളിക്കാരുടെ പ്രതീക്ഷക്ക് ഇതോടെ മങ്ങലേറ്റു. ഉദ്യോഗസ്ഥർ കനാൽ പരിശോധന നടത്താതെയും അറ്റകുറ്റപ്പണിയെടുക്കാതെയും വെള്ളം ഒഴുക്കിവിടുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് പരാതിയുയർന്നു. കഴിഞ്ഞവർഷവും കനാലിൽ പലഭാഗങ്ങളിലും ഗർത്തം രൂപപ്പെടുകയും വിള്ളലുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി. അജിത്കുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ യു.കെ. ഗിരീഷ്കുമാർ, അസിസ്റ്റൻറ് എൻജിനീയർ അബ്ദുൽ റഷീദ് എന്നിവരും ജനപ്രതിനിധികളും കനാൽ സംരക്ഷണ സമിതി നേതാക്കളും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഗർത്തം അടച്ച് അറ്റകുറ്റപ്പണി നടത്തി കനാലിൽ വെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഗർത്തം രൂപപ്പെട്ട സ്ഥലത്ത് ചാക്കിൽ മണൽ നിറച്ച് താൽക്കാലിക തിട്ട പണിയും. വാർഡ് കൗൺസിലർമാരായ വി.ടി. ഉഷ, ഏഞ്ഞിലാടി അഹമ്മദ്, ഷുഹൈബ് മൂലൂർ, കനാൽ സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രണ്ടുദിവസം മുമ്പാണ് ഇറിഗേഷൻ അധികൃതർ പയ്യോളി ഭാഗത്തുള്ള ഇരിങ്ങൽ ബ്രാഞ്ച് കനാലിലേക്ക് വെള്ളം കടത്തിവിട്ടത്. തിക്കോടി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് കഴിഞ്ഞവർഷം കനാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആറു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് മണൽതിട്ട പണിതിരുന്നു. 40 ലോഡ് മണ്ണ് ചാക്കിൽ നിറച്ച് ഭിത്തിയുണ്ടാക്കിയ ശേഷം 50 മീറ്റർ നീളത്തിൽ ടാർപോളിൻ ഷീറ്റ് വിരിച്ചാണ് പയ്യോളി ഭാഗത്തെ ഇരിങ്ങൽ ബ്രാഞ്ച് കനാലിലേക്ക് അന്ന് വെള്ളമെത്തിച്ചത്. പ്രാദേശികമായ കൂട്ടായ്മ രൂപവത്കരിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം തേടി കനാൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞവർഷങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ കുടിവെള്ളക്ഷാമത്തെ തുടർന്നാണ് ആരും തിരിഞ്ഞുനോക്കാതെ കാടുമൂടിക്കിടന്ന കനാലിനെ ഏറ്റെടുത്ത് വെള്ളെമത്തിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയത്. ഇതിന് നഗരസഭ അധികൃതരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പിന്തുണച്ചേപ്പാൾ നാട്ടുകാർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ, പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ്, വിള്ളലുണ്ടായ കനാലിലൂടെ വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെട്ടു. ഇൗ വർഷവും കനാൽവെള്ളം മുടങ്ങിയതോടെ നാട്ടുകാരെ അത് ഏറെ പ്രയാസത്തിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.