സമ്പൂർണ ഇംഗ്ലീഷ്​ സാക്ഷരത പഞ്ചായത്ത്​ പദ്ധതി ഉദ്​ഘാടനം

മാവൂർ: ദേശീയ ശിശു വികസന കൗൺസിലി​െൻറ സഹായത്തോടെ മാവൂരിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പഞ്ചായത്താക്കുന്ന പദ്ധതി നടപ്പാക്കുന്നതി​െൻറ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. മാവൂർ ബഡ്സ് സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. സാക്ഷരത യജ്ഞത്തിനുള്ള വളൻറിയർമാർക്കുള്ള പരിശീലന ക്യാമ്പി​െൻറ സമാപനവും നടന്നു. ദേശീയ ശിശു വികസന കൗൺസിൽ സ്ഥാപക സെക്രട്ടറി ബാബ അലക്സാണ്ടർ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതാഭായ്, അംഗം സുബൈദ കണ്ണാറ, ഇസ്മയിൽ വഫ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. ഉണ്ണികൃഷ്ണൻ, എം. സുധ, ജയശ്രീ ദിവ്യപ്രകാശ്, യു.എ. ഗഫൂർ, കെ. അനൂപ്, എം. സുനിൽകുമാർ എന്നിവർ പെങ്കടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റസാഖ് വളപ്പിൽ സ്വാഗതവും റീജ ബാലൻ നന്ദിയും പറഞ്ഞു. ലക്ഷം വീട് കോളനി റോഡ്‌ ഉദ്ഘാടനം മാവൂര്‍: ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പത്താം വാര്‍ഡ്‌ അടുവാട് ലക്ഷം വീട് കോളനി റോഡ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെംബര്‍ ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വളപ്പില്‍ റസാഖ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ വാസന്തി വിജയന്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉസ്മാന്‍, അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്‍, യു.എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. സുമതി സ്വാഗതവും കെ.സി. രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.