ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; വെള്ളിയോട് സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

വാണിമേൽ: വെള്ളിയോട് ഹൈസ്കൂൾ പരിസരത്തെ ഭൂമിയെ ചൊല്ലിയുള്ള തർക്കത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. എടക്കണ്ടി കുനി പാത്തു (63), എടക്കണ്ടി നാസർ (36), എടക്കണ്ടി അഷ്റഫ് (33), മന്നമ്പത്ത് ആലി (55), കക്കാടംവീട്ടിൽ മുഹമ്മദ് നിയാസ് (15), കരുകുളത്തെ കക്കാടംവീട്ടിൽ അലീമ (65) എന്നിവർക്കാണ് പരിക്കേറ്റത്. അലീമയെയും ആലിയെയും വടകര ജില്ല ആശുപത്രിയിലും മറ്റുള്ളവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കശുവണ്ടി ശേഖരിക്കാനെത്തിയ ഇവരെ വെള്ളിയോട് പള്ളി ഭാരവാഹികളുടെ നേതൃത്വത്തിൽ അമ്പതോളം പേർ ആക്രമിച്ചെന്നാണ് പരാതി. സംഘർഷത്തിൽ കാലിനും തലക്കുമാണ് പലർക്കും പരിക്കേറ്റത്. വളയം പൊലീസും നാട്ടുകാരും മർദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 11.47 ഏക്കർ ഭൂമിയുടെ അവകാശത്തെ ചൊല്ലി പള്ളിയുമായി തർക്കം നിലനിൽക്കുകയാണ്. 2017ൽ ഹൈകോടതി മൂന്ന് കുടുംബങ്ങൾക്ക് ഭൂമി വീതിച്ചുനൽകാൻ ഉത്തരവിട്ടിരുന്നു. മന്നമ്പത്ത് തറുവയി, ആലി എന്നിവർ ചേർന്നാണ് കുടുംബത്തിന് ഭൂമി വീതിച്ചുനൽകാൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. അനുകൂല വിധി ലഭിച്ചതോടെ നേരേത്ത, ഇവർ ഭൂമിയിൽ പ്രവേശിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പള്ളിയുമായി ഒരുവിധ കേസും കുടുംബവുമായി നിലവിലില്ലെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഘർഷത്തിനുശേഷം കശുവണ്ടി പറിക്കാനുള്ള ഒരു വിഭാഗത്തി​െൻറ നീക്കം പൊലീസ് തടഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. photo: വെള്ളിയോട് സംഘർഷത്തിൽ പരിക്കേറ്റ് നാദാപുരം താലൂക്ക് ആശുപത്രിയിൽ കഴിയുന്നവർ Saji I എടക്കണ്ടികുനി പാത്തു (63) saji 2 എടക്കണ്ടി നാസർ (36) saji 3 കക്കാടം വീട്ടിൽ മുഹമ്മദ് നിയാസ് (15)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.