സാമൂഹിക വിപത്തുകൾക്കെതിരെ കക്കുന്നത്ത് എം.എൽ.പി സ്കൂളി​െൻറ 'ജീരകമുട്ടായി'

വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ കക്കുന്നത്ത് മാപ്പിള എൽ.പി സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയിൽനിന്ന് പിറന്നുവീണ ഡോക്യുമ​െൻററി 'ജീരകമുട്ടായി' പ്രദർശനം സ്കൂൾ ഹാളിൽ നടന്നു. സാമൂഹിക വിപത്തുകൾക്കെതിരെ വിരൽചൂണ്ടുന്ന 'ജീരകമുട്ടായി' ഗ്രാമനന്മകളുടെയും നിഷ്കളങ്ക ബന്ധങ്ങളുടെയും പാശ്ചാത്തലത്തിലാണ് നിർമിച്ചിരിക്കുന്നത്. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ എം.കെ. രമേഷ്ബാബുവി​െൻറ രചനയിൽ നൗഷാദ് കൊയിലാണ്ടിയാണ് സംവിധാനം നിർവഹിച്ചത്. ഡോക്യുമ​െൻററിയുടെ ഉദ്ഘാടനം വടകര ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് നിർവഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. വിനോദൻ അധ്യക്ഷത വഹിച്ചു. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം തോടന്നൂർ എ.ഇ.ഒ പ്രദീപ്കുമാർ നിർവഹിച്ചു. തോടന്നൂർ ബി.പി.ഒ എടത്തട്ട രാധാകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെംബർമാരായ എൻ.വി. ശ്രീലത, എസ്. ഷീബ, വി. ബാലൻ എന്നിവരും പി.ടി.എ പ്രസിഡൻറ് കെ.എം. ബാലകൃഷ്ണൻ, എം.കെ. നാണു, പൊയിൽ കുഞ്ഞമ്മദ്, ഹാരിസ് പാറക്കൽ, ഒ. ബാബു, ഹനീഷ്കുമാർ, റസാഖ് കല്ലേരി, ആർ.ടി. കുഞ്ഞമ്മദ്, സുരേഷ് ശാന്തിവിഹാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.കെ. രമേഷ് ബാബു സ്വാഗതവും ടി. കാർത്തിക നന്ദിയും പറഞ്ഞു. അറിയിപ്പ് വില്യാപ്പള്ളി: അടുത്ത അധ്യയനവർഷത്തെ (2018-19) മേമുണ്ട എച്ച്.എസ്.എസിലെ അഞ്ച്, എട്ട് ക്ലാസുകളിലെ ഇംഗ്ലീഷ് മിഡിയം വിഭാഗത്തിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ പേര് മാർച്ച് 15നും 31നും ഇടയിൽ സ്കൂൾ ഓഫിസിൽ രജിസ്റ്റർ ചെയ്യേണ്ടതാെണന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.