വെണ്ണക്കാട്ട് ദാമോദരൻ ബേപ്പൂർ ചൂടിയുടെ പിന്മുറക്കാരൻ

ബേപ്പൂർ: കഴിഞ്ഞ ദിവസം നിര്യാതനായ വെണ്ണക്കാട്ട് ദാമോദരൻ ബേപ്പൂർ ചൂടിക്ക് പ്രസിദ്ധി നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. പത്രങ്ങളിലും റേഡിയോകളിലും അങ്ങാടി നിലവാരത്തിൽ ബേപ്പൂർ എന്ന സ്ഥലനാമത്തിന് സ്ഥിരപ്രതിഷ്ഠയുണ്ടാക്കിയത് ചൂടിക്കയറ്റുമതി മൂലമാണ്. ആദ്യകാലങ്ങളിൽ പലചരക്കു സാധനങ്ങളുമായെത്തുന്ന കാളവണ്ടി തിരിച്ചുപോകുമ്പോൾ ചൂടി കയറ്റിയയക്കാൻ ബേപ്പൂർ അങ്ങാടിയിൽ അർധരാത്രി വളരെ വൈകിയും ദാമോദരൻ കാത്തിരിപ്പായിരുന്നു. ചൂടിക്കച്ചവടത്തി​െൻറ കൂടെത്തന്നെ സൈക്കിൾ േഷാപ്പും കൊപ്രക്കച്ചവടവും നടത്തിയ ഇദ്ദേഹം നാട്ടുകാർക്ക് സൈക്കിൾ ഷോപ്പ് ദാമോദരേട്ടനും ആയിരുന്നു. കോൺഗ്രസി​െൻറ ആദ്യകാല പ്രവർത്തകനായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, ഇ. മൊയ്തു മൗലവി എന്നിവരുമായി ഇദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.