നിർമാണത്തിനിടെ ഓടൻതോട് കലുങ്ക് തകർന്നുവീണു

*തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു മാനന്തവാടി: ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന കലുങ്ക് നിർമാണത്തിലെ അപാകത മൂലം തകർന്നു. കലുങ്കിനടിയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മാനന്തവാടി തവിഞ്ഞാൽ വിമലനഗർ-യവനാർകുളം റോഡിലെ ചൂട്ടക്കടവ് ഓടൻതോടിനു കുറുകെയാണ് കലുങ്ക് നിർമിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കോൺക്രീറ്റ് പണിയുടെ അവസാന ഘട്ടത്തിനിടയിലാണ് കലുങ്ക് ഒടിഞ്ഞുതൂങ്ങിയത്. വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടയിൽ പാലത്തി​െൻറ അടിഭാഗത്തെ കുത്ത് ഇളകി വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പായി പലക അടിച്ചപ്പോൾ ഉണ്ടായ അപാകതയാണ് കലുങ്ക് തകരുന്നതിന് കാരണമായത്. തകർന്നത് അറിയാതിരിക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കലുങ്കി​െൻറ അവശിഷ്ടങ്ങൾ നീക്കംചെയ്തു. എൽ.ഡി.എഫ് സർക്കാറി​െൻറ ബജറ്റ് പ്രവൃത്തിയിലുൾപ്പെടുത്തി മാനന്തവാടി പോസ്റ്റ് ഓഫിസ് കവലയിൽനിന്ന് ചെറുപുഴ വരെയുള്ള റോഡ് നവീകരിക്കുന്നുണ്ട്. ഈ പ്രവൃത്തിയിൽ റോഡിലെ നാല് കലുങ്കുകൾ നിർമിക്കുന്ന പ്രവൃത്തിയുമുണ്ട്. 2.35 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. THUWDL33 തകർന്ന കലുങ്കി​െൻറ ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കുന്നു നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറി: ഇ. ശ്രീധരനോടുള്ള സർക്കാറി​െൻറ പ്രതികാരമെന്ന് ആക്ഷൻ കമ്മിറ്റി *പ്രക്ഷോഭത്തി​െൻറ ഭാഗമായി ഷൊർണൂരിൽ ട്രെയിൻ തടയും കൽപറ്റ: സ്വാർഥ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഇ. ശ്രീധരനോടുള്ള പ്രതികാരം തീർക്കാനാണ് കേരള സർക്കാർ നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ചതെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽേവ ആക്ഷൻ കമ്മിറ്റി യോഗം ആരോപിച്ചു. തലശ്ശേരി-മൈസൂരു റെയിൽപാതക്ക് അനുകൂലമായി വ്യാജ റിപ്പോർട്ട് ഉണ്ടാക്കാൻ വിസമ്മതിച്ചതിനാലാണ് സംസ്ഥാന സർക്കാറിന് ഇ. ശ്രീധരൻ അനഭിമതനായത്. നാലുമാസം സമയമെടുത്ത് വിശദമായ പഠനം നടത്തിയാണ് തലശ്ശേരി-മൈസൂരു റെയിൽപാതയുടെ സർവേ റിപ്പോർട്ട് ഇ. ശ്രീധരന് തയാറാക്കിയത്. ഈ പാത ചുരുങ്ങിയ പ്രദേശത്തിന് മാത്രമേ പ്രയോജനപ്പെടൂവെന്നും കേരളത്തിന് മുഴുവൻ പ്രയോജനം ചെയ്യുന്ന നഞ്ചൻകോട്-നിലമ്പൂർ റയിൽപാതക്കാണ് സംസ്ഥാന സർക്കാർ മുൻഗണന കൊടുക്കേണ്ടതെന്നുമാണ് ഇ. ശ്രീധരൻ നിർദേശിച്ചിരുന്നത്. പിന്നീട്, കേന്ദ്ര അനുമതി ലഭിക്കുകയും പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും കേന്ദ്രവിഹിതം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പാതയുടെ ഡി.പി.ആർ തയാറാക്കാനുള്ള ഫണ്ട് തടഞ്ഞുവെച്ച് സർക്കാർ പദ്ധതി അട്ടിമറിച്ചു. ലൈറ്റ് മെട്രോ പദ്ധതികളിൽനിന്ന് ഇ. ശ്രീധരനെ പുകച്ച് പുറത്തു ചാടിച്ചത് നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയോടുള്ള അദ്ദേഹത്തി​െൻറ അനുകൂല സമീപനം മൂലമാണ്. നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറിക്കുകയും ഇ. ശ്രീധരനെ അപമാനിക്കുകയും ചെയ്ത കേരള സർക്കാറി​െൻറ നിലപാടിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ആക്ഷൻ കമ്മിറ്റി സംഘടിപ്പിക്കും. വയനാട് മുതൽ ഷൊർണൂർ വരെ വാഹന പ്രചാരണജാഥയും ഷൊർണൂരിൽ ട്രെയിൻ തടയൽ സമരവും നടത്തും. െറയിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രവാക്യവുമായി ശക്തമായ ജനകീയ സമരങ്ങൾക്ക് രൂപം നൽകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി. വേണുഗോപാൽ, പി.വൈ. മത്തായി, മോഹൻ നവരംഗ്, ഫാ. ടോണി കോഴിമണ്ണിൽ, ജോയിച്ചൻ വർഗീസ്, ജോസ് കപ്യാർമല, നാസർ കാസിം എന്നിവർ സംസാരിച്ചു. (banglore editonand mlpm also)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.