ഉടുമ്പിറങ്ങി മലയിൽ കരിങ്കൽ ഖനനത്തിന് കളമൊരുങ്ങുന്നു

വാണിമേൽ: വിലങ്ങാട് . ജനകീയ സമരത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ നിശ്ചലമായ മലയോരത്തെ ഖനനസ്ഥലത്ത് ക്വാറി മാഫിയ ഖനനത്തിന് തയാറെടുപ്പ് തുടങ്ങി. ചെങ്കുത്തായ കുന്നിൻമുകളിലേക്കുള്ള റോഡി​െൻറ അറ്റകുറ്റപ്പണിയും ഭൂമി നിരപ്പാക്കുന്ന ജോലികളും തകൃതിയായി നടക്കുകയാണ്. കൃഷിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്ന പേരിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വൻതോതിൽ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന തരത്തിൽ കുന്നിൻമുകളിലെ ഖനനപ്രവർത്തനങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ രംഗത്തെത്തി ക്വാറി അടിച്ച് തകർത്തതോടെയാണ് പ്രവർത്തനം നിലച്ചത്. സ്ഥലത്ത് ഖനനപ്രവർത്തനങ്ങൾ നടന്നാൽ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന് കാണിച്ച് ജില്ല കലക്ടർ ഖനനം തടയുകയും ഉണ്ടായിരുന്നു. കരിങ്കൽ ഖനനപ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ അധികൃതർ അനുമതി നൽകാൻ തയാറെടുത്തുവരുകയാണ്. നേരേത്ത ഗ്രാമപഞ്ചായത്ത് ഖനനത്തിന് അനുമതി നൽകിയത് രാഷ്ട്രീയ ചർച്ചയായിരുന്നു. തൊഴിൽപ്രശ്നം ചൂണ്ടിക്കാട്ടി തൊഴിലാളികളെ മുൻനിർത്തി രാഷ്ട്രീയ നേതൃത്വത്തെ വരുതിയിലാക്കി ഖനനത്തിന് അനുകൂല സാഹചര്യമൊരുക്കാൻ അണിയറയിൽ ശ്രമം ശക്തമാണ്. ഖനനത്തെ ഏതുവിധത്തിലും ചെറുക്കാനാണ് ഡി.വൈ.എഫ്.െഎയുടെയും യൂത്ത് കോൺഗ്രസി​െൻറയും തീരുമാനം. സ്ഥലത്തെ സി.പി.എം നേതാവിനെ ഉപയോഗപ്പെടുത്തി മുക്കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രമാണ് ഖനനത്തിന് ചുക്കാൻപിടിക്കുന്നത്. അംഗൻവാടി വൈദ്യുതീകരണം നാദാപുരം: പുറമേരി പഞ്ചായത്ത് എളയടം ആഞ്ചാം വാർഡ് പെരുമുണ്ടശ്ശേരി 29ാം നമ്പർ കേളോത്ത് അംഗൻവാടി കെട്ടിടം വൈദ്യുതീകരിച്ചതി​െൻറ സ്വിച്ച് ഓൺ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ നിർവഹിച്ചു. വാർഡ് അംഗം സീന കരുവന്താരി അധ്യക്ഷത വഹിച്ചു. കെ നാണു, കുഞ്ഞിരാമൻ, പി.എം. നാണു, കുഞ്ഞമ്മദ് മണാട്ടിൽ, കേളോത്ത് ഗംഗാധരൻ എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ കമല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.