കവർച്ച: പ്രതി പിടിയിൽ

വാണിമേൽ: വീട്ടിൽ കയറി പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറയിലെ ഉടുക്ക​െൻറ കാവിലുമ്പാറ സുഹൈലാണ് (20) അറസ്റ്റിലായത്. കഴിഞ്ഞമാസം 20നാണ് സംഭവം. വാണിമേൽ കുങ്കൻനിരവിലെ തയ്യുള്ളതിൽ രാജ​െൻറ വീട്ടിൽ കയറി സ്വർണവും പണവും പഴ്സും അപഹരിക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ വളയം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിൽനിന്ന് നഷ്ടപ്പെട്ട പകുതി സാധനങ്ങൾ പ്രതിയുടെ പക്കൽനിന്ന് പൊലീസ് കണ്ടെടുത്തു. ഇയാൾ നേരത്തെയും മോഷണക്കേസിൽ ഉൾപ്പെട്ടിരുന്നതായി വളയം പൊലീസ് പറഞ്ഞു. കണ്ടെത്താനുള്ള മോഷണ മുതലുകൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നരിപ്പറ്റ ചീക്കോന്നിൽ വീടിനുനേരെ ബോംബേറ് കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് സി.പി മുക്കിനടുത്ത് വീടിനുനേരെ ബോംബേറ്. കൊയ്യാൽ ചാത്തുവി​െൻറ വീടിനുനേരെയാണ് ബുധനാഴ്ച രാത്രി 11.30ന് ബോംബേറ് നടന്നത്. വീട്ടിലേക്ക് വലിച്ചെറിഞ്ഞ ബോംബ് മരത്തിൽ തട്ടിയതിനാൽ അപകടം ഒഴിവായി. ചാത്തുവി​െൻറ മക​െൻറ മക്കൾ ബി.ജെ.പി പ്രവർത്തകരണ്. ബോംബേറിൽ പ്രതിഷേധിച്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരും ബോംബേറ് നടന്ന സ്ഥലത്തിനടുത്ത് നടക്കുന്ന ആർ.എസ്.എസ് ശാഖയിൽ ആയുധപരിശീലനം നടക്കുന്നതായി ആരോപിച്ച് സി.പിഎം പ്രവർത്തകരും പ്രകടനങ്ങൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.