ലോക ഫോട്ടോഗ്രാഫര്‍ പുരസ്​കാരം നിക്​ ഒൗട്ടിന് സമ്മാനിച്ചു

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക ഫോട്ടോഗ്രഫി പുരസ്കാരം പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് നിക് ഒൗട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. ടാഗോര്‍ തിയറ്ററില്‍ രാജ്യാന്തര വാര്‍ത്താചിത്ര ഉത്സവം രണ്ടാം എഡിഷ​െൻറ ഉദ്ഘാടനവേളയിലാണ് പുരസ്കാര സമർപ്പണം നടന്നത്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 1972-ല്‍ നിക് ഒൗട്ട് വിയറ്റ്‌നാം യുദ്ധത്തി​െൻറ ഭീകരത വ്യക്തമാക്കുന്നനിലയിൽ പകര്‍ത്തിയ ഫോട്ടോയുടെ പകർപ്പ് പകരം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ഫോട്ടോയില്‍ കത്തുന്ന ശരീരവുമായി നിലവിളിച്ചുകൊണ്ട് ഓടുന്ന കിം ഫുക്ക് എന്ന പെണ്‍കുട്ടി പില്‍ക്കാലത്ത് ഒപ്പിട്ട ചരിത്രത്തി​െൻറ ഭാഗമായ ഫോട്ടോയാണ് അദ്ദേഹം സമ്മാനിച്ചത്. പുലിസ്റ്റര്‍ പുരസ്‌കാരവും വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡും നേടിത്തന്ന 'ടെറര്‍ ഓഫ് വാര്‍' എന്ന ചിത്രം ത​െൻറ ജീവിതത്തെ മാറ്റിമറിച്ചെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. വിയറ്റ്നാമില്‍ അമേരിക്കന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ കമ്പോഡിയന്‍ ഗ്രാമത്തില്‍നിന്നാണ് ബോംബി​െൻറ ഭീകരതയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ ലഭിക്കുന്നത്. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രഭാതത്തിലാണ് താഴ്ന്നുപറന്ന അമേരിക്കന്‍ വിമാനം ബോംബ് വര്‍ഷിച്ചത്. അതുണ്ടാക്കിയ വന്‍ അഗ്‌നിഗോളത്തില്‍നിന്ന് രക്ഷപ്പെട്ട മാതാവും അമ്മയും ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന സംഘം കാമറക്ക് മുന്നിലേക്കാണ് കരഞ്ഞുകൊണ്ട് ഓടിയെത്തിയത്. ആദ്യം ക്ലിക് ചെയ്യുകയായിരുന്നു. പിന്നീട് മനസ്സില്‍ മനുഷ്യത്വമാണ് നിറഞ്ഞത്. അസോസിയേറ്റ് പ്രസി​െൻറ ഫോട്ടോഗ്രാഫര്‍ എന്നത് മറന്ന് ഒരു മനുഷ്യനായി അവരെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും പൊള്ളലേറ്റ് അമ്മയും ആണ്‍കുട്ടിയും മരിച്ചിരുന്നു. പൊള്ളലേറ്റ് അവശയായ പെണ്‍കുട്ടി കിം ഫുക്കിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ചികിത്സിക്കാനുള്ള സൗകര്യം അവിടെയുണ്ടായിരുന്നില്ല. പിന്നീട് അസോസിയേറ്റ് പ്രസി​െൻറ സഹായത്തോടെയാണ് വിമാനമാർഗം ജപ്പാനിലും പിന്നീട് അവിടെനിന്ന് അമേരിക്കയിലുമെത്തിച്ചത്. കിം ഫുക്ക് പിന്നീട് ബോംബ് സ്‌ഫോടനത്തില്‍പെട്ടവരെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനുള്ള അന്താരാഷ്ട്ര സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകയായി. ആ ചിത്രം അന്താരാഷ്ട്രതലത്തില്‍ യുദ്ധത്തിനെതിരായ ലോക മനസ്സാക്ഷിയായി മാറി. ആ സംഭവത്തിനുശേഷം ലോകം മുഴുവന്‍ സഞ്ചരിച്ചെന്നും നിക് ഒൗട്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.