മന്ത്രി ജലീൽ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു ^വഴിയോര കച്ചവടക്ഷേമ സമിതി

മന്ത്രി ജലീൽ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു -വഴിയോര കച്ചവടക്ഷേമ സമിതി കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം പേർ വഴിയോരക്കച്ചവടമേഖലയിൽ ജോലി ചെയ്യുന്നവരായി ഉണ്ടെന്നിരിക്കെ, തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നടത്തിയ വിശദീകരണം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വഴിയോര കച്ചവടക്ഷേമ സമിതി (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. എസ്. ശർമയുടെ സബ്മിഷനുള്ള മറുപടിയിൽ സംസ്ഥാനത്ത് 21141 പേരാണ് വഴിയോര കച്ചവടക്കാരായിട്ടുള്ളത് എന്നാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ നഗരസഭകളിലെ വഴിയോര കച്ചവടക്കാരുടെ സർവേ നടത്തി അവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നിരിക്കെ മന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് ലഭിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. വഴിയോര കച്ചവടക്കാർക്കെതിരെ ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രോഹ നടപടികൾക്ക് ആക്കം കൂട്ടുവാനേ മന്ത്രിയുടെ പ്രസ്താവന ഉപകരിക്കുകയുള്ളൂ. ഇടതുപക്ഷ സർക്കാർ തുടർന്നു വരുന്ന തൊഴിലാളി വിരുദ്ധ നയത്തി​െൻറ ഭാഗം തന്നെയാണ് മന്ത്രി ജലീലി​െൻറ ഈ പ്രസ്താവനയെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ മങ്കട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് ജോൺ, ട്രഷറർ ടി.എം. കുഞ്ഞിപ്പ, വൈസ് പ്രസിഡൻറ് ഇബ്രാഹീം കുട്ടി മംഗലം, സെക്രട്ടറി അഹമ്മദ് അനീസ് എന്നിവർ സംസാരിച്ചു. വനിത ദിനത്തില്‍ സ്നേഹാദരം നടത്തി കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ പ്രായംചെന്ന വനിത അംഗങ്ങളെ ആദരിക്കുന്ന സ്നേഹാദരം പരിപാടി നവ്യാനുഭവമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.പി. ശംസീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പോലെയുളള കൂട്ടായ്മയിലൂടെ സ്വയം ശാക്തീകരിക്കുന്നതിനും പൊതുസേവനം നടത്തുന്നതിനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. രജിബ, പി.പി. ബീന, ഒ.കെ. റീജ എന്നിവർ സംസാരിച്ചു. വനിത ദിനാചരണം വേളം: പഞ്ചായത്ത് യു.ഡി.എഫ് വനിത വിഭാഗം വനിത ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം. മോളി അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ആലീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.സി. ബാബു, വനിത ലീഗ് പഞ്ചായത്ത് ട്രഷറർ നയീമ കളുള്ളതിൽ, എ.കെ. ലീല, ഫൗസിയ പൈക്കാട്ട്, കുഞ്ഞയിശ കുനിങ്ങാരത്ത്, മോളി ചെട്ടാകണ്ടി, കെ.പി. സലീമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.