ഒരേ വേദിയില്‍ 300 മാഗസിനുകളുടെ പ്രകാശനം; ശ്രദ്ധേയമായി എൽ.പി സ്‌കൂൾ 'നിറവ്-2018'

കൊടുവള്ളി: വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും കൈയൊപ്പ് പതിഞ്ഞ 300 കുടുംബ മാഗസിനുകൾ, പഴമയുടെ ഓർമപ്പെടുത്തലുമായി പ്രൗഢമായ പ്രദര്‍ശനം. സംഘാടനത്തി​െൻറയും പ്രദര്‍ശന പുതുമയുടെയും വഴിയില്‍ വേറിട്ടതായിരുന്നു കൊടുവള്ളി ജി.എം.എൽ.പി സ്‌കൂളി​െൻറ 'നിറവ്-2018' അക്കാദമിക് പ്രദര്‍ശനം. വിജ്ഞാന വൈവിധ്യങ്ങളുടെയും പുത്തനറിവുകളുടെയും ദൃശ്യ വിസ്മയങ്ങളുമായാണ് കൊടുവള്ളി ജി.എം.എൽ.പി സ്‌കൂളില്‍ ശനിയാഴ്ച അക്കാദമിക് പ്രദര്‍ശനം സംഘടിപ്പിച്ചത്. എൽ.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് മാഗസിനുകള്‍ ഒരുക്കിയത്. കെട്ടിലും മട്ടിലും അവതരണത്തിലും പരസ്പരം മാറ്റുരച്ച മാഗസിനുകള്‍ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ നവ്യാനുഭവമായി. കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് രക്ഷിതാക്കളാണ് മാഗസിനുകള്‍ പ്രകാശനം ചെയ്തത്. 100 വര്‍ഷം പഴക്കമുള്ള ബോക്‌സ് കാമറ, 70 വര്‍ഷം പഴക്കമുള്ള മരചട്ടകം, പഴയ ഉരൽ, ഗ്രാമഫോണ്‍, ടൈപ്റൈറ്റര്‍, ഓട്ടുപാത്രങ്ങള്‍, വിവിധ രാജ്യങ്ങളുടേതടക്കമുള്ള നാണയശേഖരങ്ങൾ, കുട്ടികളുടെ കരകൗശല വസ്തുക്കള്‍, അറബിക് എക്‌സ്‌പോ, ചിത്ര പ്രദര്‍ശനങ്ങൾ, വിവിധയിനം ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങി പഴമയുടെയും പുതുമയുടെയും മാറ്ററിയിക്കുന്ന വര്‍ണലോകമാണ് 'നിറവ്-2018' കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത്. പ്രദര്‍ശനം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി. റസാക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹീം എം.എല്‍.എ, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു, കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ്, ബി.പി.ഒ. വി.എം. മെഹറലി, ബാപ്പു വാവാട്, സി.പി. നാസര്‍കോയ തങ്ങള്‍, കോതൂര്‍ മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് ഷെരീഫ്, ജൗഹര്‍, ഇബ്‌നു എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.