ചേലേമ്പ്ര ചെങ്ങോട്ട് പൂന്തോട്ടത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം

രാമനാട്ടുകര: ചേലേമ്പ്ര ചെങ്ങോട്ട് പൂന്തോട്ടത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. പുലർച്ചെ ഗണപതിഹോമത്തോടെയാണ് തുടക്കം. കാവുണർത്തൽ, വൈകീട്ട് നാലിന് ഭഗവതി വെള്ളാട്ട്, കലശം എഴുന്നള്ളത്ത്, താലപ്പൊലി, ഭഗവതി തിറ, ഗുളികൻ തിറ, മൂർത്തി തിറ, അരി താലപ്പൊലി, കലംകരി, കരിങ്കുട്ടി തിറ എന്നിവയുണ്ടാകും. വെളിമുക്ക് ശ്രീധരൻ പാർട്ടിയാണ് ചെണ്ടയും മൂർക്കനാട് പീതാംബരൻ പാർട്ടി തിറയും അവതരിപ്പിക്കും. അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ വാർഷികാഘോഷം ഇന്ന് രാമനാട്ടുകര: 1889ൽ സ്ഥാപിതമായ രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ യു.പി.ബി സ്കൂളി​െൻറ 129ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ച നടക്കും. രാവിലെ നടക്കുന്ന വാർഷികാഘോഷം ഗായിക പി.എസ്. ഇന്ദു ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് നാലരക്ക് നടക്കുന്ന യാത്രയയപ് സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്യും. കവി പ്രദീപ് രാമനാട്ടുകര മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.