*പണം എണ്ണാനുപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു കൽപറ്റ: പള്ളിത്താഴെ റോഡിൽ പണി നടക്കുന്ന ക്വാർട്ടേഴ്സിൽ നിന്ന് 18 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കമ്പളക്കാട് മില്ലുമുക്ക് സവാൻ ഹൗസിൽ സബീറിനെ(28) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും പണം എണ്ണാനുപയോഗിക്കുന്ന ഉപകരണവും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കൽപറ്റ എസ്.ഐ സി.എ. മുഹമ്മദ്, സീനിയർ സിവിൽ െപാലീസ് ഓഫിസർ എൻ.കെ. മണി, എസ്.ടി. ബൈജു എന്നിവരടങ്ങുന്ന സംഘം ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് പ്രതിയെ പിടികൂടിയത്. കുഴൽപണം താമരശ്ശേരി കൊടുവള്ളി നെല്ലാംകണ്ടിയിൽ നിന്ന് വിതരണത്തിനായി എത്തിച്ചതാെണന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൽപറ്റ പൊലീസ് പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച കൽപറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കും. WEDWDL12 സബീർ WEDWDL13 പിടികൂടിയ കുഴൽപണവും നോട്ടെണ്ണുന്ന ഉപകരണവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.