ക്വാറി ഉടമ സർക്കാർ ഭൂമി കൈയേറിയ വിവാദം: ഭൂമി പുനർനിർണയിക്കാൻ കഴിയില്ലെന്ന് ജില്ല സർവേ സൂപ്രണ്ട്​

സർക്കാർഭൂമി കൈയേറിയ വിവാദം: ഭൂമി പുനർനിർണയിക്കാൻ കഴിയില്ലെന്ന് ജില്ല സർവേ സൂപ്രണ്ട് *പുനർനിർണയത്തിനാവശ്യമായ അളവുകൾ രേഖപ്പെടുത്താത്തതാണ് തടസ്സം *റവന്യു വകുപ്പിനെതന്നെ ഏൽപിക്കാൻ നിർദേശം വെള്ളമുണ്ട: ബാണാസുരയിലെ അനധികൃത ക്വാറി ഭൂമി അളന്നു തിരിക്കണമെന്ന ജില്ല കലക്ടറുടെ നിർേദശത്തിനു ഭൂമി പുനർനിർണയിക്കാൻ കഴിയില്ലെന്ന് ജില്ല സർവേ സൂപ്രണ്ടി​െൻറ മറുപടി. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ക്വാറിക്കെതിരെ സബ് കലക്ടറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരുന്നു ജില്ല കലക്ടർ നിർേദശം നൽകിയിരുന്നത്. നേരത്തേ അനുവദിച്ച പട്ടയസ്കെച്ചിൽ ഭൂമി പുനർനിർണയം നടത്തുന്നതിനാവശ്യമായ അളവുകൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഭൂമി പുനർനിർണയിക്കാൻ നിർവാഹമില്ലെന്ന് കാണിച്ച് ഈ മാസം ഒന്നിനാണ് ജില്ല സർേവ സൂപ്രണ്ട് കലക്ടർക്ക് മറുപടി നൽകിയിരിക്കുന്നത്. ഭൂമി അളന്നു വേർതിരിക്കുന്നതിന് റവന്യു വകുപ്പിനെ തന്നെ ഏൽപിക്കാനാണ് സൂപ്രണ്ടി​െൻറ നിർദേശം. മുമ്പ് റവന്യൂ വകുപ്പ് നൽകിയ സ്കെച്ചിൽ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഭൂമി കൃത്യമായി അളന്ന് സർക്കാർ ഭൂമി വേർതിരിക്കാൻ നിർദേശം ഉയർന്നത്. എന്നാൽ, ജില്ല സർവേ വകുപ്പ് ഇതിൽനിന്ന് പിന്തിരിയുന്നത് അഴിമതി കാണിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ഈ മാർച്ചിൽ സർവിസിൽനിന്ന് വിരമിക്കുന്ന ചില ഉദ്യോഗസ്ഥരായിരുന്നു വിവാദ സ്െകച്ച് തയാറാക്കിയതിന് പിന്നിൽ. ഇവരെ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. ആദിവാസികൾ അടക്കമുള്ളവർ നൽകിയ പരാതിയെ തുടർന്ന് ക്വാറിയുടെ പ്രവർത്തനത്തെ സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ പങ്കിനെ സംബന്ധിച്ചും സബ് കലക്ടർ നടത്തിയ അന്വേഷണത്തി​െൻറ പ്രാഥമിക റിപ്പോർട്ട് ജനുവരി 24ന് ജില്ല കലക്ടർക്ക് സമർപ്പിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് കലക്ടർ ഇടപെട്ടത്. വെള്ളമുണ്ട വില്ലേജിൽ വാളാരംകുന്ന് കൊയ്റ്റ് പാറക്കുന്നിൽ പ്രവർത്തിക്കുന്ന അത്താണി ബ്രിക്സ് ആൻഡ് മെറ്റൽസ് എന്ന ക്വാറിക്കെതിരെ വെള്ളമുണ്ട വില്ലേജ് ഓഫിസർ ഒരു മാസം മുമ്പ് സബ് കലകർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പട്ടയഭൂമിയിൽ തികച്ചും നിയമാനുസൃതമായി പ്രവർത്തിക്കുന്ന ക്വാറിയാണിതെന്ന് റവന്യു ഉദ്യോഗസ്ഥർ മുമ്പ് നൽകിയ റിപ്പോർട്ട് തിരുത്തുന്നതായിരുന്നു വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട്. ഇത് ശരിവെക്കുന്ന റിപ്പോർട്ടാണ് സബ് കലക്ടർ ജില്ല കലക്ടർക്ക് സമർപ്പിച്ചിരിക്കുന്നത്. സർക്കാർ ഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് കാണിച്ച് പ്രദേശത്തെ ആദിവാസികൾ 2012 മുതൽ സമരമാരംഭിച്ചിരുന്നു. ഇതേ തുടർന്ന് വിവിധ സമയങ്ങളിൽ വെള്ളമുണ്ട വില്ലേജ് അധികൃതർ തയാറാക്കിയ റിപ്പോർട്ടുകളും ലാൻഡ് സ്കെച്ചുമാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. സബ് കലക്ടറുടെ റിപ്പോർട്ടിലും ഈ സംശയം ഉന്നയിക്കുന്നുണ്ട്. ബാണാസുര മലനിരയോട് ചേർന്ന് പരിസ്ഥിതി ദുർബല പ്രദേശമായ 622/1 എ സർവേ നമ്പർ സർക്കാർഭൂമി കൈയേറിയാണ് ഖനനം നടത്തുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുകയായിരുന്നുവത്രേ. ഇതിനായി ഒരു വ്യാജ ഭൂമി സ്കെച്ചടക്കം നിർമിച്ചു നൽകിയതായും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. 622/1 എയിൽ 951.81 ഏക്കർ സർക്കാർ ഭൂമിയിൽനിന്നുമുമ്പ് മൂന്ന് പട്ടയഭൂമി പതിച്ചുനൽകിയിരുന്നു. എൽ.എ 21/84ൽ ചീനിക്കോട്ടിൽ നാരായണന് ഒരു ഏക്കർ, എൽ.എ 27/86ൽ ടി.കെ. കണ്ണന് 1.65 ഏക്കർ, എൽ.എ 12/69ൽ പി.പി. കുട്ടപ്പന് 1.50 ഏക്കർ ഭൂമിയാണ് പതിച്ചുകിട്ടിയത്. മൊത്തം 415 ഏക്കർ ഈ പട്ടയഭൂമി സർക്കാറിൽനിന്ന് ലീസിന് വാങ്ങിയാണ് ക്വാറി പ്രവർത്തനം തുടങ്ങിയത്. ഒരിക്കലും യോജിപ്പിക്കാൻ കഴിയാത്ത ഒരു കുന്നി​െൻറ മൂന്നു വശത്തായി നിലനിൽക്കുന്ന മൂന്ന് സ്ലങ്ങൾ ഒരുമിച്ച് ചേർത്ത് സ്കെച്ച് തയാറാക്കിയാണ് അനധികൃത ഖനനം തുടരുന്നതെന്ന് നാട്ടുകാർ മുമ്പുതന്നെ പരാതി പറഞ്ഞിരുന്നു. സബ് കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഈ മൂന്ന് പട്ടയഭൂമികൾ പരസ്പരം അതിർത്തികൾ പങ്കിടുന്നിെല്ലന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഭൂമി കൃത്യമായി അളന്ന് വേർതിരിച്ചാൽ മാത്രമാണ് തുടർ നടപടി എടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ, അധികൃതരുടെ മെല്ലെപ്പോക്ക് പല സംശയങ്ങളും ബലപ്പെടുത്തുന്നതാണ്. TUEWDL1ബാണാസുര മലനിരയോട് ചേർന്ന വിവാദ ഭൂമി സി.എസ്.പി.എൽ ക്രിക്കറ്റ്: ജില്ല പൊലീസിന് കിരീടം കൃഷ്ണഗിരി: സർക്കാർ ജീവനക്കാർക്കായി നടത്തിയ സിവിൽ സർവിസ് പ്രീമിയർ ക്രിക്കറ്റ് അഞ്ചാം സീസണിൽ ജില്ല പൊലീസ് ടീം കിരീടം നിലനിർത്തി. ഫൈനലിൽ കൺസോർട്യം ടീം ഗ്രീൻസ് വയനാടിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് തുടർച്ചയായ മൂന്നാം വർഷവും പൊലീസ് കിരീടം നിലനിർത്തിയത്. 52 പന്തിൽ 51 റൺസ് നേടിയ നിയാദാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ഹരികുമാർ മികച്ച ബാറ്റ്സ്മാനായും ബാദുഷ മികച്ച ബൗളറായും െതരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് നാസർ മച്ചാൻ േട്രാഫികൾ വിതരണം ചെയ്തു. ജില്ല ഹെഡ് ക്വാർട്ടർ അസി. കമാൻഡൻറ് ഷാജി അഗസ്റ്റിൻ, കനറാ ബാങ്ക് മീനങ്ങാടി ബ്രാഞ്ച് മാനേജർ രോഹിത് കിരൺ, സി.എസ്.പി.എൽ ചെയർമാൻ പി.കെ. ജയൻ, നിധിൻ, സി.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. (pag4 lead)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.