ചരിത്രം രചിച്ച് കുടുംബശ്രീയുടെ 'പെൺപൂവ്' വിരിഞ്ഞു

* കുടുംബശ്രീ ലോഗോയിൽ അയ്യായിരത്തിലേറെ സ്ത്രീകൾ അണിനിരന്നു കൽപറ്റ: ലോഗോയിൽ അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി 'പെൺപൂവ്' വിരിയിച്ച് കുടുംബശ്രീ. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ഭീമൻ പെൺപൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്നു പൂക്കളുള്ള കുടുംബശ്രീ ലോഗോയിൽ സ്ത്രീകൾ മനോഹരമായി അണിനിരന്നതോടെയാണ് വയനാട് കുടുംബശ്രീ പ്രവർത്തകർ ലോകചരിത്രത്തി​െൻറ ഭാഗമായത്. സെറ്റ് സാരിയുടുത്തായിരുന്നു അവർ അണിനിരന്നത്. പൂവി​െൻറ ഇതളുകളുടെ ഭാഗത്തുനിന്നവർ പിങ്ക് നിറം തലയിൽ ധരിച്ചു. തുടർന്ന് ജില്ല മിഷൻ തയാറാക്കിയ തോൽക്കാൻ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. 5438 വനിതകൾ ലോഗോയിൽ ഒത്തുചേർന്നു. പെൺപൂവ് കാണുന്നതിനായി ആയിരത്തിലേറെ ആളുകൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. 260 അടിയിൽ വരച്ചെടുത്ത മൂന്നു പൂക്കളിലായാണ് വനിതകൾ അണിനിരന്നത്. വാഹന പാർക്കിങ്ങിനും കുടിവെള്ള വിതരണത്തിനുമായി വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിന് ന്യൂട്രിമിക്സ് യൂനിറ്റിലെ അംഗങ്ങൾക്കായിരുന്നു ചുമതല. ഇതിനായി ഏഴു കൗണ്ടറുകൾ ഗ്രൗണ്ടിൽ പ്രവർത്തിച്ചു. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, വൈസ് ചെയർമാൻ പ്രദീപ ശശി, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശാരദ സജീവൻ, എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു, തവിഞ്ഞാൽ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ കെ. ഷബിത എന്നിവർ സംസാരിച്ചു. TUEWDL18 കുടുംബശ്രീ വയനാട് ജില്ല മിഷൻ സംഘടിപ്പിച്ച ഭീമൻ 'പെൺപൂവ്' (ആകാശ ദൃശ്യം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.