കനാൽവെള്ളത്തിൽ ഇരതേടി ആയഞ്ചേരി വയലിൽ ദേശാടനപ്പക്ഷികളെത്തി

ആയഞ്ചേരി: കനാൽവെള്ളത്തിൽ ഇരതേടി ദേശാടനപ്പക്ഷികളെത്തി. ആയഞ്ചേരി വയലിലെത്തിയ കനാൽ വെള്ളത്തിലാണ് കൊക്ക് വർഗത്തിൽപ്പെടുന്ന ദേശാടനക്കിളികൾ ഇരതേടാനിറങ്ങിയത്. ദേശാടനക്കിളികളെത്തിയതോടെ തദ്ദേശവാസികളും ഒപ്പംകൂടി. അരതുരുത്തി, എലതുരുത്തി, വാളാഞ്ഞി, കോതുരുത്തി പ്രദേശങ്ങളിലാണ് ഇവ കുടിയേറിയിരുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും മറ്റു പ്രദേശങ്ങളിൽ നിന്നുമെത്തുന്ന പക്ഷികളാണ് ഇവിടെ ഉണ്ടായിരുന്നത്. വയലുകളിൽ ഇരതേടുന്ന പക്ഷികൾ രാത്രിയായാൽ തുരുത്തുകളിലെ മരങ്ങളിൽ ചേക്കേറുകയാണ് പതിവ്. കാലവർഷം തുടങ്ങുന്നതോടെ ഇവ തിരിച്ചുപറക്കാൻ തുടങ്ങും. എന്നാൽ, കുറച്ച് വർഷങ്ങളായി ദേശാടന പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. തോടിന് ആഴവും വീതിയും കൂട്ടിയതോടെ വയലുകളിൽ പതിവുപോലെ വെള്ളമില്ലാതായി. ഇത് ഭക്ഷണലഭ്യത കുറക്കുകയും ദേശാടനപ്പക്ഷികളുടെ വരവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. എന്നാൽ, കനാൽവെള്ളം വന്നതോടെ പക്ഷികൾ വീണ്ടുമെത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.