കോഴിക്കോട്: കേരളത്തിലെ പിഎച്ച്.ഡി പ്രബന്ധങ്ങളിൽ 25 ശതമാനവും കോപ്പിയടിയാണെന്ന പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകർ. ഉർഖുണ്ട് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കോപ്പിയടി കണ്ടുപിടിച്ചെതന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇൗ സോഫ്റ്റ്വെയർ ഗവേഷണ പ്രബന്ധങ്ങളെ ഡാറ്റാബേസുമായി താരതമ്യം ചെയ്ത് സാദൃശ്യസൂചിക മാത്രമാണ് നൽകുന്നെതന്ന് അസോസിഷേയൻ ഒാഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. സാദൃശ്യസൂചിക മാത്രം പരിഗണിച്ച് പ്രബന്ധം പകർത്തിയെഴുതിയതാണെന്ന് പറയാനാവില്ല. 70 പിഎച്ച്.ഡി പ്രബന്ധങ്ങൾ പരിശോധനക്ക് വിധേയമാക്കി, സാദൃശ്യത്തിെൻറ തോത് കണക്കാക്കുകയായിരുന്നു. ഇതിെൻറ പേരിൽ കേരളത്തിലെ സർവകലാശാലകളിലെ 25 ശതമാനം പ്രബന്ധങ്ങളും കോപ്പിയടിയാണെന്ന പ്രചാരണം അസംബന്ധമാെണന്നും ഡോ. ടി.എം. വിജയൻ, ഡോ. ഹരികുമാരൻ തമ്പി, ഡോ. മുഹമ്മദ് ഹനീഫ ്എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.