പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷം തടവ്

പേരാമ്പ്ര: ചക്ലിയ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും. പെരുവണ്ണാമൂഴി സ്റ്റേഷൻ പരിധിയിലെ ചക്കിട്ടപാറ താന്നിയോട് ഒറവുണ്ടൻ ചാലിൽ പ്രകാശനെതിരെയാണ് (45) കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി. 1997ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ സാങ്കേതിക കാരണങ്ങളാൽ എസ്.സി, എസ്.ടി ആക്ട് അനുസരിച്ചുള്ള വകുപ്പുകൾ കോടതി റദ്ദാക്കിയിരുന്നു. ഇതിനിടയിൽ പ്രതി ജാമ്യത്തിലിറങ്ങി. എന്നാൽ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസ് തുടരുന്നതിനിടയിൽ പ്രതി മുങ്ങുകയും വർഷങ്ങളോളം ഒളിവിൽ കഴിയുകയുമായിരുന്നു. ഗുജറാത്തിലും മറ്റും ഒളിവിൽ താമസിച്ചുവന്നിരുന്ന ഇയാൾ മൂന്നുമാസം മുമ്പ് പിതാവി​െൻറ മരണ വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ പെരുവണ്ണാമൂഴി പൊലീസ് സമർഥമായി പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.