വനം വകുപ്പ് വാക്കുമാറ്റി; തമ്പി കാശിനായി ഓഫിസുകൾ കയറിയിറങ്ങുന്നു

വനം വകുപ്പ് വാക്കു മാറ്റി; തമ്പി കാശിനായി ഓഫിസുകൾ കയറിയിറങ്ങുന്നു പനമരം: കാട്ടാനയുടെ ആക്രമണത്തിൽ കാല് നഷ്ടപ്പെട്ട തമ്പിക്ക് വനം വകുപ്പ് കൊടുക്കേണ്ട നഷ്ടപരിഹാരം കൊടുക്കുന്നില്ല. ഒറ്റക്കാലും വെച്ച് ഇതിനായി തമ്പി വനം ഓഫിസുകൾ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ജൂണിലാണ് തമ്പിയെ കാട്ടാന ആക്രമിച്ചത്. അടക്ക പറിക്കുന്ന ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി അമ്മാനിയിൽവെച്ചാണ് ആന ആക്രമിച്ചത്. അന്ന് രോഷാകുലരായ നാട്ടുകാർ അമ്മാനി കവലയിൽ വനം അധികാരികളെ തടഞ്ഞുവെച്ചു. തുടർന്ന് തമ്പിക്ക് 75,000 രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി. 25,000 രൂപ ലഭിച്ചു. ബാക്കി 50,000 ഇതുവരെ നൽകിയിട്ടില്ല. ഇക്കാര്യം പറയുമ്പോൾ മെഡിക്കൽ കോളജിലെ ബിൽ ഹാജരാക്കാനാണ് വനം അധികൃതർ പറയുന്നത്. രണ്ട് മാസത്തോളമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കിടന്നത്. ബില്ലൊന്നും സൂക്ഷിച്ചിട്ടുമില്ല. അമ്മയും അനിയനും അടങ്ങുന്നതാണ് തമ്പിയുടെ കുടുംബം. അനിയൻ അപസ്മാര രോഗിയാണ്. തമ്പിയുടെ വരുമാനമായിരുന്നു കുടുംബത്തി​െൻറ ആശ്രയം. ഇപ്പോൾ കുംടുംബം പുലർത്താൻ പ്രായമായ അമ്മ ജോലിക്ക് പോകുകയാണ്. തമ്പിയുടെ നഷ്ടപരിഹാരം കൊടുക്കാൻ മടിക്കുന്ന വനം അധികാരികളുടെ നടപടിക്കെതിരെ നെയ്കുപ്പ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ അമ്മാനിയിലെ നാട്ടുകാർ സമരം നടത്തുമെന്ന് അമ്മാനി സ്വദേശിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ വാസു അമ്മാനി പറഞ്ഞു. MUST NEWS TUEWDL26 കാട്ടാനയുടെ ആക്രമണത്തിൽ കാല് നഷ്ടപ്പെട്ട തമ്പി 'സോക്കർ നൈറ്റ് 2018': സായുധ സേന വിഭാഗം ജേതാക്കൾ കൽപറ്റ: കേരള പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച 'സോക്കർ നൈറ്റ് 2018' ഫുട്ബാൾ മത്സരം കൽപറ്റയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്നു. അവസാന മത്സരത്തിൽ ജില്ല സായുധ സേന വിഭാഗം കൽപറ്റ സബ്ഡിവിഷനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി ജില്ല സായുധ സേനാ വിഭാഗത്തിലെ ജാക്സനെയും ടോപ് സ്കോററായി നിയാദിനെയും മികച്ച ഗോൾ കീപ്പറായി റഷീദിനെയും തെരഞ്ഞെടുത്തു. ജില്ല പൊലീസ് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്‍.പി ടി.എൻ മനോജ്‌ ഉദ്‌ഘാടനം ചെയ്തു. വിജയികൾക്ക് അബു സലിം ട്രോഫികൾ വിതരണം ചെയ്തു. അസി. കമാൻഡൻറ് ഷാജി അഗസ്റ്റി, വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ഷെരീഫ്, പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ല സെക്രട്ടറി രാധാകൃഷ്ണൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സണ്ണി ജോസഫ്, ജില്ല പ്രസിഡൻറ് കെ.എം. ശശിധരൻ, സെക്രട്ടറി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. TUEWDL27 'സോക്കർ നൈറ്റ് 2018' ഫുട്ബാൾ മത്സരത്തിന് മുന്നോടിയായി ജില്ല പൊലീസ് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്‍.പി ടി.എൻ. മനോജ്, അബു സലിം തുടങ്ങിയവർ കളിക്കാരെ പരിചയപ്പെടുന്നു. ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ച സംഭവം: ജീപ്പ് ഡ്രൈവർ കസ്റ്റഡിയിൽ പുൽപള്ളി: ബൈക്ക് അപകടത്തില്‍ മരക്കടവ് തോണക്കര സജി (43) മരിച്ച സംഭവത്തിൽ പ്രദേശവാസിയായ ജീപ്പ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർച്ച് നാലിന് രാത്രി മുള്ളന്‍കൊല്ലി പെരിക്കല്ലൂര്‍ റൂട്ടിലെ മാടലില്‍വെച്ചായിരുന്നു അപകടം. സജി സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ജീപ്പ് നിര്‍ത്താതെ പോകുകയായിരുന്നു. എന്നാൽ, സംഭവസ്ഥലത്തുനിന്ന് ജീപ്പി​െൻറ തകർന്നുവീണ ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഈ തെളിവുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.