പ്രകടനങ്ങളിലും പ്രതികരണങ്ങളിലും മുങ്ങി നഗരം

കൽപറ്റ: ചൊവ്വാഴ്ച രാവിലെ മുതൽ ജില്ലയിലെ ജനങ്ങളുടെ പ്രധാന രാഷ്ട്രീയ ചർച്ച ജില്ല ആസ്ഥാനത്തെ ഭരണമാറ്റമായിരുന്നു. യു.ഡി.എഫ് ഭരണസമിതിക്കെതിരെ 15 പേർ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നേരത്തേതന്നെ എൽ.ഡി.എഫ് നൽകിയിരുന്നെങ്കിലും അവസാന നിമിഷം എന്തെങ്കിലും അട്ടിമറിയുണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു പലരും. എന്നാൽ, ജെ.ഡി.യുവിലെ രണ്ട് കൗൺസിലർമാർ എൽ.ഡി.എഫി​െൻറ ഭാഗമായതോടെയുണ്ടായ രാഷ്ട്രീയ വഞ്ചനമാത്രമാണ് പുതിയ നീക്കമെന്നും ഭരണത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് യു.ഡി.എഫ് തുടക്കം മുതലേ വാദിച്ചത്. എൽ.ഡി.എഫിനൊപ്പം ചേർന്ന് ജെ.ഡി.യുവി​െൻറ രണ്ടു കൗൺസിലർമാരുടെയും സ്വതന്ത്ര കൗൺസിലറുടെയും തീരുമാനത്തെ ആശ്രയിച്ചായിരുന്നു ചൊവ്വാഴ്ചത്തെ അവിശ്വാസ പ്രമേയം. ചൊവ്വാഴ്ച രാവിലെ മുതൽതന്നെ വൻ പൊലീസ് സംഘം കൽപറ്റ നഗരസഭക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. 9.05ഒാടെ ചെയർപേഴ്സനെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും വാദപ്രതിവാദങ്ങൾക്കുശേഷം 10.50ഒാടെ വോട്ടിങ്ങിലേക്ക് കടക്കുകയും ചെയ്തു. വോട്ടിങ് ആരംഭിച്ചതോടെ പുറത്ത് പ്രവർത്തകർ ആകാംക്ഷയിലായി. 11.25ന് വോട്ടെണ്ണൽ പൂർത്തിയാകുകയും 15 വോട്ടോടെ അവിശ്വാസ പ്രമേയം പാസാകുകയും ചെയ്തതോടെ എൽ.ഡി.എഫ് പ്രവർത്തകർ മുദ്രവാക്യം വിളിച്ചു. അപ്പോഴേക്കും യു.ഡി.എഫ് കൗൺസിലർമാർ പോയിരുന്നു. പിന്നീട് ഉച്ചക്കുശേഷവും വൈസ് ചെയർമാനെതിരെയുള്ള അവിശ്വാസത്തിൽ ഇതേ രംഗങ്ങൾ ആവർത്തിച്ചു. രണ്ടു അവിശ്വാസവും പാസായതോടെ നഗരത്തിലേക്കുള്ള ആഹ്ലാദ പ്രകടനങ്ങളും ആരംഭിച്ചു. എൽ.ഡി.എഫ് പ്രവർത്തകർ ഭരണം പിടിച്ചടക്കിയ ആവേശവുമായി കൊടികളുമായി നഗരചുറ്റി. നാലുപേർ ഒന്നിച്ചുനടന്നാൽ ബ്ലോക്കാവുന്ന ടൗണിൽ ഗതാഗത തടസ്സവുമായി. പിന്നീട് യു.ഡി.എഫി​െൻറ പ്രതിഷേധ പ്രകടനവും പൊതുയോഗവും ടൗണിൽ നടന്നു. പിന്നാലെ യുവജനതാദൾ-യു പ്രവർത്തകരും ടൗണിൽ പ്രകടനം നടത്തി. മറ്റു പാർട്ടികളും പിന്നീട് ടൗണിൽ പ്രകടനം നടത്തി. വൈകുന്നേരത്തെ തിരക്കിനിടയിലെ പ്രകടനങ്ങൾ കുറച്ചൊന്നുമല്ല ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. നഗരത്തിലുള്ളവരുടെയും മറ്റുള്ളവരുടെയും പ്രധാന ചർച്ചവിഷയം തന്നെയായി നഗരസഭയിലെ ഭരണമാറ്റം മാറുകയായിരുന്നു. TUEWDL17 കൽപറ്റ നഗരസഭ വൈസ് ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയത്തി​െൻറ വോട്ടെണ്ണലിൽനിന്ന് യു.ഡി.എഫ് പ്രകടനവും പൊതുയോഗവും കൽപറ്റ: കഴിഞ്ഞ ഏഴു വർഷക്കാലം വികസനമുന്നേറ്റം നടത്തിയ യു.ഡി.എഫ് ഭരണസമിതിയെ ജെ.ഡി.യുവിനെ കൂട്ടുപിടിച്ച് ജനാധിപത്യം അട്ടിമറിച്ച എൽ.ഡി. എഫി​െൻറ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി. എഫ് മുനിസിപ്പൽ കമ്മിറ്റി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പി.പി. ആലി, ടി. ജെ. ഐസക്, കെ. കെ. രാജേന്ദ്രൻ, എ. പി. ഹമീദ്, കേയംതൊടി മുജീബ്, മാടായി ലത്തീഫ്, പി. ബീരാൻകോയ എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സി. കെ. നാസർ, ഗിരീഷ് കൽപറ്റ, സാലി റാട്ടക്കൊല്ലി, എസ്. മണി, പി.പി. ഷൈജൽ, പി. വിനോദ്കുമാർ, സെബാസ്റ്റ്യൻ കൽപറ്റ, സന്തോഷ് കൈനാട്ടി, ഉമൈബ മൊയ്തീൻകുട്ടി, സരോജിനി, ശ്രീജ, പി. ആയിഷ, കെ. അജിത, പി.ആർ. ബിന്ദു, വി.പി. ശോശാമ്മ, ജെൽത്രൂദ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി. -------------------------------------------------------------------------------------------- 200 ഗ്രാം കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ സുൽത്താൻ ബത്തേരി: തൃശൂർ പീച്ചി സ്വദേശിയെ 200 ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ബത്തേരി എക്സൈസ് പിടികൂടി. തൃശൂർ പീച്ചി ചോരും കുഴിയിൽ തെക്കേൽ ജോസഫിനെയാണ് (52) എക്സൈസ് സംഘം പിടികൂടിയത്. പെരിക്കല്ലൂരിൽ വാഹന പരിശോധനക്കിടെ തിങ്കളാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ജോസഫിനെ റിമാൻഡ് ചെയ്തു. ഇയാളെ മുമ്പും കഞ്ചാവു കേസിൽ മീനങ്ങാടി നാർകോട്ടിക് സെൽ പിടികൂടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ നാല് മാസമായി നടവയൽ ഭാഗത്ത് വാടകക്ക് താമസിച്ചു വരുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. ജനാർദനൻ, പി.ഇ.ഒ.വി ആർ. ബാബുരാജ്, സി.ഇ.ഒ മാരായ മനോജ്കുമാർ, അഭിലാഷ് ഗോപി എന്നിവരടങ്ങുന്ന സംഘമാണ് ജോസഫിനെ കഞ്ചാവുമായി പിടികൂടിയത്. TUEWDL20 പിടിയിലായ ജോസഫ് റോഡിലൂടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു; അധികൃതർ മൗനത്തിൽ മാനന്തവാടി: കടും വേനലിൽ നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥകാരണം കുടിവെള്ളം പാഴാകുന്നു. അമ്പുകുത്തി റോഡിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളായി റോഡിലൂടെ വെള്ളം ഒഴുകുന്നത്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഏക ആശ്രയമാണ് ഈ കുടിവെള്ള വിതരണം. ചൂട്ടക്കടവ് പമ്പ് ഹൗസിൽനിന്നു വെള്ളം പമ്പ് ചെയ്യുമ്പോൾ പൊട്ടിയ പൈപ്പിലൂടെ ധാരാളം വെള്ളമാണ് നഷ്ടപ്പെടുന്നത്. റോഡരികിലെ ഓവുചാലുകളിൽ ഇത്തരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം റോഡിലൂടെ ഒഴുകുന്നതു കാരണം തന്നെ അടുത്തിടെ ടാറിങ് പൂർത്തിയാക്കിയ റോഡും തകരാനിടയുണ്ട്. വെള്ളം പാഴാകുന്നത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, ജെ.സി.ബി ഉപയോഗിച്ച് ഓവു ചാലുകൾ നിർമിച്ചപ്പോഴാണ് പൈപ്പുകൾ പൊട്ടിയതെന്നും പൈപ്പുകൾ നന്നാക്കേണ്ട ചുമതല അവർക്ക് തന്നെയാണെന്നുമാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. റോഡിലൂടെ ഒഴുകുന്ന വെള്ളം വാഹനങ്ങൾ കടന്ന് പോകുമ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് പതിക്കുന്നതും ദുരിതമായി മാറിയിരിക്കുകയാണ്. TUEWDL21 പൈപ്പു പൊട്ടി കുടിെവള്ളം അമ്പുകുത്തി റോഡരികിൽ കെട്ടിനിൽക്കുന്നു -------------------------------------------------------------------------------------------- TUEWDL16 കൃഷിയിടത്തിൽനിന്ന് ലഭിച്ച ആറടിയോളം പൊക്കമുള്ള ഭീമൻ മരച്ചീനിയുമായി വെള്ളിലാടിയിലെ കർഷകനായ ഒറുവണ്ടി ഇബ്രാഹിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.