ബാബരി മസ്​ജിദ്​: പ്രശ്​ന പരിഹാരത്തിന്​ തടസ്സംനിന്നത്​ ഇടത്​ ചരിത്രകാരന്മാർ ^കെ.കെ. മുഹമ്മദ്​

ബാബരി മസ്ജിദ്: പ്രശ്ന പരിഹാരത്തിന് തടസ്സംനിന്നത് ഇടത് ചരിത്രകാരന്മാർ -കെ.കെ. മുഹമ്മദ് കോഴിക്കോട്: ബാബരി മസ്ജിദ് പ്രശ്നം പരിഹരിക്കപ്പെടാതെ പോയത് ഇടതു ചരിത്രകാരന്മാരുടെ പിടിവാശി മൂലമെന്ന് ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ്. പല മുസ്ലിം സംഘടനകളും തയാറായിട്ടുപോലും പ്രഫ. ഇർഫാൻ ഹബീബ്, റോമില ഥാപ്പർ എന്നിവരടങ്ങുന്ന ഇടതു ചരിത്രകാരന്മാർ കടുംപിടിത്തം തുടർന്നതാണ് തർക്കം തീരാതിരിക്കാൻ ഇടയാക്കിയത്. ഭാഷ സമന്വയ വേദി സംഘടിപ്പിച്ച 'അയോധ്യയും താജ്മഹലും: ചരിത്രസത്യങ്ങളിലെ കാണാപ്പുറങ്ങൾ' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി ഭൂമി വിട്ടുകൊടുത്താൽ ഇത്തരത്തിൽ പലതും വിട്ടുകൊടുക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും പ്രചാരണം നടത്തി. ബാബരി മസ്ജിദ് വിഷയത്തിൽ ഇടതു ചരിത്രകാരന്മാർക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താജ്മഹൽ ക്ഷേത്രമായിരുന്നുവെന്ന് പറയുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ പറഞ്ഞു. അയോധ്യ എന്നാൽ യുദ്ധം നിഷിദ്ധമായ ഇടം എന്നാണ്. എന്നാൽ, ഇന്ന് യുദ്ധം നടക്കുന്നത് അയോധ്യയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. മുഹമ്മദി​െൻറ 'ഞാനെന്ന ഭാരതീയൻ' എന്ന പുസ്തകത്തി​െൻറ ഹിന്ദി പതിപ്പ് 'മേം ഹും ഭാരതീയ' ചടങ്ങിൽ പ്രകാശനം ചെയ്തു. എം.ജി.എസ്, ഡോ. ആർസുവിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രഫ. വി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. പരിഭാഷകൻ ഡോ. ഒ. വാസവൻ, ഡോ. പി.കെ. ചന്ദ്രൻ, ഡോ. പി.കെ. രാധാമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.