കെ.എൻ.ഇ.എഫ്​ സംസ്​ഥാന സമ്മേളനം

കോഴിക്കോട്: കേരള ന്യുസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ 18ാം സംസ്ഥാന സമ്മേളനം മാർച്ച് എട്ട് മുതൽ നാലു ദിവസം കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാലിക്കറ്റ് പ്രസ്ക്ലബ് ഹാളിൽ വനിത സമ്മേളനം നടക്കും. ഒമ്പതിന് വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന മാധ്യമ സെമിനാർ എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. 10ന് ഉച്ചക്ക് 2.30ന് പ്രസ്ക്ലബ് ഹാളിൽ സംസ്ഥാന നേതൃസംഗമവും നാലിന് പ്രകടനവും നടക്കും. വൈകീട്ട് അഞ്ചിന് എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കുന്ന ട്രേഡ് യൂനിയൻ സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. 11ന് വൈ.എം.സി.എ ഹാളിൽ പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വാർത്തസമ്മേളനത്തിൽ ജന. സെക്രട്ടറി ഗോപൻ നമ്പാട്ട്, സ്വാഗതസംഘം ജന. കൺവീനർ വി.എ. മജീദ്, കോഴിക്കോട് ജില്ല പ്രസിഡൻറ് പി. സുധാകരൻ, സർഫറാസ്, സനിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.