ബസിനു നേരെയുള്ള ആക്രമണം; ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ

വടകര: കഴിഞ്ഞദിവസം വടകര പുതിയ ബസ്സ്റ്റാൻഡിനു മുൻവശം കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. പുതുപ്പണം ചീളുപറമ്പത്ത് അജേന്ദ്രനെയാണ് (45) വടകര എസ്.ഐ രാജേഷ് അറസ്റ്റ് ചെയ്തത്. ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ച് വടകരയിൽ ബി.ജെ.പി നടത്തിയ പ്രകടനം കടന്നുപോകുന്നതിനിടയിൽ തെരുവുവിളക്കുകൾ അണച്ചെന്നാരോപിച്ച് ദേശീയപാത ഉപരോധിച്ചപ്പോഴാണ് കണ്ണൂരിൽനിന്ന് കോട്ടയം പൊൻകുന്നത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സിഗ്നൽ പോസ്റ്റിൽവെച്ച് മുൻഭാഗത്തെ ഗ്ലാസെറിഞ്ഞു തകർത്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.