അംഗന്‍വാടി കെട്ടിട നിർമാണം തുടങ്ങി

വേളം: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയില്‍ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി 16ാം വാര്‍ഡില്‍ നിര്‍മിക്കുന്ന മങ്ങാട്കുന്ന് അംഗന്‍വാടി കെട്ടിടത്തി​െൻറ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. പ്രദേശവാസികളാണ് ജനപങ്കാളിത്തത്തോടെ മൂന്ന്‍ സ​െൻറ് സ്ഥലം വാങ്ങി പഞ്ചായത്തിനു നല്‍കിയത്. വാര്‍ഡ്‌ മെംബർ ലീല ആര്യന്‍കാവില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ മാണിക്കോത്ത്, കെ.കെ. അന്ത്രു, കുഞ്ഞയിഷ കുനിങ്ങാരത്ത്, വാര്‍ഡ്‌ കണ്‍വീനര്‍ സുധാകരന്‍, റഫീക്ക്, ഗോപാലന്‍ മങ്ങാട്ടുമ്മല്‍, പ്രദീപന്‍ മാവ്വഞ്ചേരി, സുമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.