ശാസ്ത്രനേട്ടങ്ങളുടെ വിസ്മയക്കാഴ്ചയൊരുക്കി മൊകേരി ഗവ. കോളജ്​

കക്കട്ടിൽ: ശാസ്ത്രനേട്ടങ്ങളുടെ മായാപ്രപഞ്ചമൊരുക്കി ശാസ്ത്രയാൻ മികവ് പ്രദർശനത്തിന് മൊകേരി ഗവ. കോളജിൽ തുടക്കമായി. സംസ്ഥാനത്തെ 35 ഗവ. കോളജുകളിലെ പഠനസൗകര്യങ്ങളും ഗവേഷണ വകുപ്പുകളുടെ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മികവ് എന്ന പേരിൽ ശാസ്ത്രയാൻ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതി റൂസയുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി നടക്കുന്നത്. ജില്ല പഞ്ചായത്ത് വികസനകാര്യ ചെയർമാൻ പി.ജി. ജോർജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.കെ. മീര അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽസമ്മ അറക്കൽ, റൂസ, അജിത്കുമാർ എന്നിവർ മുഖ്യാതിഥികളായി. കെ. സജിത്ത്, കെ.ടി. രാജൻ എന്നിവർ അവാർഡ് വിതരണം നടത്തി. കെ. ശശീന്ദ്രൻ, പ്രഫ. എം.എം.എ. ഖയ്യും, കെ. കുമാരൻ, കെ.പി. ഷാജി, ജമാൽ മൊകേരി, പി. സുരേഷ് ബാബു, നസ്റുദ്ദീൻ, പി.പി. ദിനേശൻ, എ.കെ. വിനീഷ്, എ.പി. പ്രണവ്, ഡോ. അരുൺലാൽ, പ്രഫ. കെ.കെ. അഷ്റഫ്, പ്രഫ. എം.പി. സൂപ്പി, ഡോ. ദിനേശ് എന്നിവർ സംസാരിച്ചു. ചരിത്രം, ഇംഗ്ലീഷ്, കോമേഴ്സ്, ഗണിതശാസ്ത്രം, പൗരസ്ത്യ ഭാഷ വകുപ്പുകൾ എന്നിവ ചേർന്ന് നടത്തുന്ന ഗണിത ലാബ്, ഫിലിം ഫെസ്റ്റിവൽ, ചരിത്രമ്യൂസിയം, ചിത്രകല പ്രദർശനം, ജി.എസ്.ടി ശിൽപശാല എന്നിവ ശാസ്ത്രയാ​െൻറ ഭാഗമായി നടക്കും. വിവിധ സ്കൂളുകളിൽനിന്നായി നിരവധി വിദ്യാർഥികളാണ് സൗജന്യ പ്രദർശനം കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. പ്രദർശനം ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.