സംസ്ഥാന പാതയിലെ അപകടം: വാഹനങ്ങൾ എടുത്തുമാറ്റിയില്ല

കക്കട്ടിൽ: അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. ഞായറാഴ്ചയാണ് കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത്. സംസ്ഥാനപാത പുനർനിർമാണം നടത്തിയതിന് ശേഷം ഈ ഭാഗങ്ങളിൽ നിരവധി അപകടങ്ങളാണ് നടന്നത്. നരിപ്പറ്റ, അരൂർ റോഡുകൾ സംഗമിക്കുന്ന ഇവിടെ അപകടം പതിവാണ്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഉടനെ എടുത്തുമാറ്റാത്തത് വീണ്ടും അപകടമുണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.